Follow KVARTHA on Google news Follow Us!
ad

Blast in Court | യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്ന് പൊലീസ് കണ്ടെടുത്ത വെടിമരുന്ന് കോടതിയില്‍ പൊട്ടിത്തെറിച്ചു; എഎസ്‌ഐക്ക് പരുക്കേറ്റു

Patna: Blast in Court After Police Bring in Gunpowder Recovered from University Hostel; 1 ASI Injured#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പാട്‌ന: (www.kvartha.com) വെള്ളിയാഴ്ച പട്നയിലെ സിവില്‍ കോടതിയിലുണ്ടായ സ്ഫോടനത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റു. യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത വെടിമരുന്ന് കോടതിയിലേക്ക് കൊണ്ടുവന്ന ഉടനെ പൊട്ടിത്തെറിച്ചാണ് സംഭവമെന്ന് അധികൃതര്‍ പറഞ്ഞു. മറ്റാര്‍ക്കും പരിക്കുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും എഎസ്‌ഐ അപകടനില തരണം ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
  
Patna, Bihar, News, Latest-News, Injured, Police, Blast, Drugs, Court, Custody, Case, Investigation-report, Patna: Blast in Court After Police Bring in Gunpowder Recovered from University Hostel; 1 ASI Injured.

സംഭവത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കദം കുവന്‍ മദന്‍ സിങ്ങിന്റെ വലതു കൈയ്ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിങ്ങിനെ കൂടാതെ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് മാനവ്ജിത് സിംഗ് ധില്ലണ്‍ അറിയിച്ചു.

'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പട്ന സര്‍വകലാശാലയിലെ പടേല്‍ ഹോസ്റ്റലില്‍ നിന്ന് വെടിമരുന്ന് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് അനുമതി തേടി ഞങ്ങള്‍ കോടതിയെ സമീപിച്ചു. വെടുമരുന്ന് കോടതി പരിസരത്ത് കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനമുണ്ടായത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു, അപകടനില തരണം ചെയ്തിട്ടുണ്ട്' പിര്‍ബഹോര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സാബിഉൽ ഹഖ് പറഞ്ഞു.

Post a Comment