Follow KVARTHA on Google news Follow Us!
ad

Doctors Get Imprisonment | ചികിത്സയ്ക്കിടെയുള്ള അശ്രദ്ധ കാരണം രോഗിയുടെ കാഴ്ച നഷ്ടമായെന്ന് കേസ്; 2 ഡോക്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷ

Patient lost eyesight, two doctors sentenced to one year imprisonment#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കുവൈത് സിറ്റി: (www.kvartha.com) ചികിത്സയ്ക്കിടെയുള്ള അശ്രദ്ധ കാരണം രോഗിയുടെ കാഴ്ച നഷ്ടമായെന്ന കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഒരു ജെല്‍ രോഗിയുടെ കണ്ണില്‍ തേച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 

ബോധപൂര്‍വമല്ലെങ്കില്‍ കൂടി ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് രോഗിയുടെ കാഴ്ച നഷ്ടമാവാന്‍ കാരണമായതെന്ന് ജഡ്ജി ബശായിര്‍ അബ്ദല്‍ ജലീല്‍ നിരീക്ഷിച്ചു. രോഗിയായ യുവാവിനെ ശാരീരികയും മാനസികവുമായ ബുദ്ധുമുട്ടുകള്‍ക്ക് ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണമായെന്ന് കോടതി നിരീക്ഷിച്ചു. 

ജെല്‍ പുരട്ടിയ ഉടനെ രോഗിക്ക് കണ്ണുകളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് കാഴ്ച നഷ്ടമാവുകയുമായിരുന്നുവെന്നാണ് കേസ്. പല്ലിലും കണ്ണിനും ഉപയോഗിക്കേണ്ട ജെല്‍ ഒരേ കംപനി തന്നെ നിര്‍മിച്ചിരുന്നവ ആയിരുന്നതിനാല്‍ അവയുടെ ട്യൂബുകള്‍ കാഴ്ചയില്‍ ഒരുപോലെയായിരുന്നുവെന്നും അതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

News,World,international,Kuwait,Treatment,Doctor,Health,Punishment,Prison,Judge, Patient lost eyesight, two doctors sentenced to one year imprisonment


കാഴ്ച നഷ്ടമായതുകൊണ്ടുതന്നെ യുവാവിന് ഒന്നിലധികം വിവാഹാലോചനകളും മുടങ്ങുകയും ചെയ്തതിനാല്‍, ഇനി വലിയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ മുല്ല യൂസഫ് പറഞ്ഞു.

Keywords: News,World,international,Kuwait,Treatment,Doctor,Health,Punishment,Prison,Judge, Patient lost eyesight, two doctors sentenced to one year imprisonment

Post a Comment