Follow KVARTHA on Google news Follow Us!
ad

RS Secretariat order | പാര്‍ലമെന്റ് പരിസരത്ത് ധര്‍ണയ്ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്; ഉപവാസങ്ങളും ​​മതപരമായ ചടങ്ങുകളും പാടില്ലെന്ന് രാജ്യസഭാ സെക്രടേറിയറ്റിന്റെ ഉത്തരവ്; വിശ്വഗുരുവിന്റെ പുതിയ നടപടിയെന്ന് ജയറാം രമേശ്

Parliament Premises Can't Be Used For Protests, Strikes, Says Rule#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) പാർലമെന്റ് മന്ദിര സമുച്ചയം ധർണകൾക്കോ ​​പ്രകടനങ്ങൾക്കോ ​​പണിമുടക്കുകൾക്കോ ​​ഉപവാസങ്ങൾക്കോ ​​മതപരമായ ചടങ്ങുകൾക്കോ ​​ഉപയോഗിക്കാൻ പാടില്ലെന്ന് രാജ്യസഭാ സെക്രടേറിയറ്റിന്റെ ഉത്തരവ്. കഴിഞ്ഞദിവസം ലോക്‌സഭാ സെക്രടേറിയറ്റ് പുറപ്പെടുവിച്ച അൺപാർലമെന്ററി വാക്കുകൾ സംബന്ധിച്ച സർകുലറിന്റെ പേരിൽ കോൺഗ്രസ് ഉൾപെടെയുള്ള പ്രതിപക്ഷ പാർടികൾ സർകാരിനെ ലക്ഷ്യംവച്ച സമയത്താണ് ധർണയും പ്രകടനവുമായി ബന്ധപ്പെട്ട ഈ സർകുലർ പുറത്തുവന്നിരിക്കുന്നത്.
  
New Delhi, India, News, Top-Headlines, Parliament, Rajya Sabha, Secretariat, Lok Sabha, Parliament Premises Can't Be Used For Protests, Strikes, Says Rule.

മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭാ സെക്രടറി ജനറൽ പി സി മോദി പുറത്തിറക്കിയ സർകുലറിൽ ഈ വിഷയത്തിൽ അംഗങ്ങളുടെ സഹകരണം അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് ജനറൽ സെക്രടറിയും രാജ്യസഭയിലെ പാർടി ചീഫ് വിപുമായ ജയറാം രമേശ് പ്രതികരണവുമായി രംഗത്തെത്തി. ‘വിശ്വഗുരുവിന്റെ പുതിയ നടപടി’യെന്ന അടിക്കുറിപ്പോടെയാണ് ഉത്തരവ് ജയറാം രമേശ് ട്വിറ്ററിൽ പങ്കുവച്ചത്. ജൂലൈ 14ലെ ഉത്തരവും അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചു.

അതിനിടെ വിഷയത്തിൽ വിശദീകരണവുമായി ലോക്‌സഭാ സെക്രടേറിയറ്റ് രംഗത്തുവന്നു. ഇത് ഒരു സാധാരണ നടപടിക്രമം മാത്രമാണെന്നും എല്ലാ സമ്മേളനത്തിനും മുമ്പായി ഇത് പുറപ്പെടുവിക്കുമെന്നും ലോക്‌സഭാ സെക്രടേറിയറ്റ് വ്യക്തമാക്കി.

Post a Comment