Follow KVARTHA on Google news Follow Us!
ad

All-Party Meet | പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം: സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല; വിമര്‍ശനവുമായി പ്രതിപക്ഷം

Opposition Questions Government On PM's Absence At All-Party Meet#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഞായറാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തില്‍ സര്‍കാരിനെ ചോദ്യം ചെയ്ത പ്രതിപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റ് അനക്സിലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
  
New Delhi, India, News, Parliament, Prime Minister, Opposition leader, Conference, Politics, Political Party, Congress, Twitter, BJP, Opposition Questions Government On PM's Absence At All-Party Meet.

പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിക്കുന്നതും നടത്തുന്നതും പതിവാണ്. എന്നാല്‍ പ്രധാനമന്ത്രി മോദി ഹാജരായില്ല. രണ്ടാം തവണയാണ് അദ്ദേഹം ഇത്തരമൊരു കൂടിക്കാഴ്ച ഒഴിവാക്കിയത്. പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തെക്കുറിച്ച് ചര്‍ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്, പതിവുപോലെ പ്രധാനമന്ത്രി ഹാജരാകുന്നില്ല, ഇത് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലേയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള യോഗത്തില്‍ നിന്ന് പ്രധാനമന്ത്രി മോദി ഒഴിവായപ്പോള്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇത്തരത്തിലുള്ള പല യോഗങ്ങളിലും പങ്കെടുത്തിരുന്നില്ലെന്ന് സര്‍കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഞായറാഴ്ചത്തെ യോഗത്തില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ പാര്‍ടികളോട് അഭ്യര്‍ത്ഥിച്ചു. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സിംഗപൂര്‍ സന്ദര്‍ശനത്തിന്റെ കാലതാമസം, സായുധ സേനയ്ക്കുള്ള അഗ്‌നിപഥ് ഹ്രസ്വ സേവന പദ്ധതി, പണപ്പെരുപ്പം, തൊഴിലില്ലായ്മ, കേന്ദ്രസര്‍കാരിന്റെ ഫെഡറല്‍ ഘടനയുടെ ദുരുപയോഗം എന്നിവ ഉള്‍പെടെയുള്ള മറ്റ് വിഷയങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.

ബിജെപിയുടെ രാജ്നാഥ് സിംഗ്, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി, അര്‍ജുന്‍ മേഘ്വാള്‍, മുരളീധരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേഷ് എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്ന് ശരദ് പവാര്‍, സുപ്രിയ സുലെ, ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് രാംനാഥ് താകൂര്‍, ആം ആദ്മി പാര്‍ടിയുടെ സഞ്ജയ് സിംഗ്, അകാലിദളില്‍ നിന്ന് ഹര്‍സിമ്രത് കൗര്‍ എന്നിവരും പങ്കെടുക്കുന്നു.

വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 12 വരെ തുടരാനാണ് സാധ്യത. ഷെഡ്യൂള്‍ പ്രകാരം 18 സിറ്റിങ്ങുകളും ആകെ 108 മണിക്കൂറും ഉണ്ടാകും. ശനിയാഴ്ച നടന്ന മറ്റൊരു സര്‍വകക്ഷി യോഗത്തില്‍ ലോക്സഭാ സ്പീകര്‍ ഓം ബിര്‍ള കഴിഞ്ഞ രണ്ട് വര്‍ഷത്തെ മുന്‍ സമ്മേളനങ്ങളിലെപ്പോലെ, രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സമ്മേളനത്തിലും കോവിഡ് പ്രോടോകോള്‍ പാലിക്കുമെന്ന് പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിനും നടക്കും.

പ്രതിപക്ഷം ഞായറാഴ്ച യോഗം ചേര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ മത്സരിക്കുന്ന ഉപരാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കും. ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ഥി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും തമ്മിലാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരം.

Post a Comment