Follow KVARTHA on Google news Follow Us!
ad

arrested | പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയുടെ നാവ് അരിയുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ

Nupur Sharma remarks row: Man who declared reward to cut off ex-BJP leader's tongue arrested#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
നുഹ് (ഹരിയാന): (www.kvartha.com) പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ നാവ് അരിയുന്നവര്‍ക്ക് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചെന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഇര്‍ശാദ് പ്രധാന്‍ ആണ് അറസ്റ്റിലായത്. ഇയാൾ പ്രതിഫലം പ്രഖ്യാപിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച കേസെടുത്തിരുന്നു.
  
Haryana, News, Top-Headlines, Prophet, Controversial Statements, Controversy, Case, Arrest, BJP, Social-Media, Court, Complaint, Nupur Sharma remarks row: Man who declared reward to cut off ex-BJP leader's tongue arrested.

'ഇര്‍ശാദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഞങ്ങള്‍ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും,' നുഹ് സീനിയര്‍ പൊലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ല പറഞ്ഞു. മേവാട് ജില്ലയിലുള്ളവര്‍ക്ക് വേണ്ടി നൂപുര്‍ ശര്‍മയുടെ നാവ് മുറിക്കാന്‍ ഇര്‍ശാദ് പ്രധാന്‍ ഒരു യൂട്യൂബര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതായി വീഡിയോയില്‍ കാണിക്കുന്നുവെന്നാണ് കേസ്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതായും പരാതിയുണ്ട്.

'അവളുടെ നാവ് കൊണ്ടുവന്ന് രണ്ട് കോടി എടുക്കൂ. ഇപ്പോള്‍ തന്നെ പണം സ്വന്തമാക്കൂ,' എന്ന് വീഡിയോയിൽ പറയുന്നത് കേള്‍ക്കാം.

Keywords: Haryana, News, Top-Headlines, Prophet, Controversial Statements, Controversy, Case, Arrest, BJP, Social-Media, Court, Complaint, Nupur Sharma remarks row: Man who declared reward to cut off ex-BJP leader's tongue arrested.

Post a Comment