സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള എംപിമാരുടെ അവകാശം ആര്‍ക്കും തട്ടിയെടുക്കാനാകില്ലെന്നും ലോക്‌സഭാ സ്പീകര്‍ പറഞ്ഞു. പാര്‍ലമെന്ററി രീതികളെക്കുറിച്ച് അറിയാത്ത ആളുകള്‍ പല അഭിപ്രായങ്ങളും പറയുകയാണെന്നും നിയമനിര്‍മാണസഭകള്‍ സര്‍കാരില്‍ നിന്ന് സ്വതന്ത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇത് 1959 മുതല്‍ തുടരുന്ന ഒരു പതിവാണ്,' അണ്‍പാര്‍ലമെന്ററി എന്ന് കരുതപ്പെടുന്ന വാക്കുകളുടെയും പദപ്രയോഗങ്ങളുടെയും പട്ടിക സമാഹരിക്കുന്ന ബുക്ലെറ്റിന്റെ പ്രകാശനത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 'ഒഴിവാക്കാന്‍ തിരഞ്ഞെടുത്ത വാക്കുകള്‍ ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്ന വാക്കുകള്‍ തിരഞ്ഞെടുത്ത് നീക്കം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് യോഗ്യമല്ലെന്ന് കരുതുന്ന പദങ്ങളുടെ പുതുക്കിയ പട്ടികയെച്ചൊല്ലി വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ബിര്‍ള നയം വ്യക്തമാക്കിയത്. ലോക്‌സഭാ സെക്രടേറിയറ്റിന്റെ പുതിയ ബുക്ലെറ്റ് അനുസരിച്ച്, 'ജുംലജീവി', 'ദോഹ്‌റ ചരിത്രം', 'ബാല്‍ ബുദ്ധി', 'സ്‌നൂപ്‌ഗേറ്റ്' തുടങ്ങിയ വാക്കുകള്‍ ലോക്‌സഭയിലും രാജ്യസഭയിലും അണ്‍പാര്‍ലമെന്ററി ആയി പ്രഖ്യാപിച്ചു. 'അരാജകവാദി', 'ശകുനി', 'തനാഷാ', 'തനഷാഹി', 'സ്വേച്ഛാധിപത്യം', 'ജയ്ചന്ദ്', 'ഖാലിസ്താനി', 'വിനാഷ് പുരുഷ്', 'ഖൂന്‍ സേ ഖേതി' തുടങ്ങിയ വാക്കുകളും പ്രയോഗങ്ങളും ലഘുലേഖയില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവ ഇരുസഭകളിലും സംവാദത്തിനിടയിലോ മറ്റോ ഉപയോഗിച്ചാല്‍ നീക്കം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.
Keywords: Latest-News, Top-Headlines, Lok Sabha, Ban, Central Government, Controversy, Speaker, Parliament, Politics, Political Party, Lok Sabha Speaker Om Birla, No words banned': Lok Sabha Speaker Om Birla amid row over 'unparliamentary' words.
< !- START disable copy paste -->