വാര്‍ത്താ അവതാരകന്റെ വിഷമാവസ്ഥ കണ്ട് പ്രേക്ഷകര്‍ വിഷമങ്ങൾ പങ്കുവെച്ചു. ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ഭയന്നാണ് വാര്‍ത്താ അവതാരകൻ ലൈവ് ഷോ നിര്‍ത്താതിരുന്നതെന്നാണ് ചിലരുടെ കമന്റ്. വാര്‍ത്താ അവതാരകനായ ഹുവാങ് സിന്‍കി സുഷൗ ന്യൂസില്‍ ജോലി ചെയ്യുന്നുവെന്നും ഷോയ്ക്കിടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയതായും പിന്നീട് വായില്‍ രക്തം കയറിയെന്നും വീഡിയോ ഉദ്ധരിച്ച് ദി സണ്‍ റിപോര്‍ട് ചെയ്തു.
ബുള്ളറ്റിന്‍ അവസാനിക്കുന്നത് വരെ അദ്ദേഹം ഷോയില്‍ നിന്ന് പുറത്തുപോയില്ല. ഈ സമയത്ത് അദ്ദേഹത്തിന്റെ സഹ അവതാരകന്‍ വാര്‍ത്താ ബുള്ളറ്റിന്‍ വായിക്കാന്‍ സഹായിച്ചു. ഹുവാങ് സിങ്കിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയ്ക്ക് ആളുകള്‍ പല തരത്തിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്. ഹുവാങ് സിങ്കിയുടെ പ്രൊഫഷണലിസത്തെ ചിലര്‍ പ്രശംസിച്ചു. 'ഇത്തരമൊരു പ്രൊഫഷണല്‍ വ്യക്തിയെ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല', ഒരു ഉപയോക്താവ് കുറിച്ചു. സഹ അവതാരകന് നേരെ ക്യാമറ തിരിക്കുന്നത് വളരെ ബുദ്ധിമുട്ടാണോ എന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു.
Keywords: News Anchor Suffered Nose Bleed On Air, International, China, Beijing, Viral, News, Top-Headlines, Latest-News, Report, Media, Social Media, Camera.