സൂര്യന്‍ ചക്രവാളത്തോട് വളരെ അടുത്തായതിനാല്‍, ആകാശം നല്ല കുങ്കുമം നിറമായി തോന്നുന്നു, മധ്യഭാഗത്തേക്ക്, തീരമാലകളുടെ നുര വെള്ളരിപ്രാവിനെപ്പോലെ പതഞ്ഞുകിടക്കുന്നു. തീരത്ത് പച്ച നിറത്തിലുള്ള കടല്‍ചെടികളും പായലുകളും കാണാം. ഒറ്റനോട്ടത്തില്‍ ത്രിവര്‍ണ പതാകയെ അനുസ്മരിപ്പിക്കും. 'നമ്മുടെ അഭിമാനം, പ്രകൃതിയിലെ ത്രിവര്‍ണ പതാക', എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2015 ക്രികറ്റ് ലോകകപിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്‍ഡ്യ, പാകിസ്താനെ തോല്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലെ അഡ്‌ലൈഡ് ഓവലില്‍ കണ്ട ഐതിഹാസിക ത്രിവര്‍ണ രൂപീകരണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ രംഗം. ആസാദി കാ അമൃത് മഹോത്സവ്, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും ഇന്‍ഡ്യയുടെ ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കാനും സ്മരിക്കാനും വേണ്ടിയുള്ള കേന്ദ്ര സര്‍കാരിന്റെ സംരംഭമാണ്. 2021 മാര്‍ച് 12ന് ഇത് ഔദ്യോഗികമായി ആരംഭിച്ച്, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലേക്കുള്ള 75 ആഴ്ചത്തെ കൗണ്ട്ഡൗണ്‍ തുടങ്ങി. ആരംഭിച്ച തീയതി മുതല്‍ ഒരു വര്‍ഷം, 2023 ഓഗസ്റ്റ് 15 വരെ പദ്ധതി സജീവമാക്കുകയാണ് ലക്ഷ്യം.
Our pride, the tricolor in nature ❤️🇮🇳 #AmritMahotsav #MomentsWithTiranga #HarGharTiranga #MainBharatHoon #IndiaAt75
— Amrit Mahotsav (@AmritMahotsav) June 24, 2022
IC: @singhsanjeevku2 pic.twitter.com/MXfpC64GBu
Keywords: New Delhi, India, News, Top-Headlines, Flag, Government, Social-Media, Post, 'Nature flaunting tricolour': Indian govt shares picture of scenery resembling national flag.