മുംബൈ: (www.kvartha.com) അന്തര്‍സംസ്ഥാന മൊബൈല്‍ ഫോൺ മോഷണ സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച്. മഹ്ബൂബ് ഖാന്‍ (37), സഹായി ഫയാസ് ശെയ്ഖ് (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 490 സ്മാര്‍ട്‌ഫോണുകളും ഫോണുകള്‍ നന്നാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും 9.5 കിലോ കഞ്ചാവും 174 മദ്യക്കുപ്പികളും രണ്ട് വാളുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്തതിന്റെ ആകെ മൂല്യം 74.78 ലക്ഷം രൂപയാണ്.
'നഗരത്തിലെ കവര്‍ചക്കാരില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും മോഷ്ടിച്ച സ്മാര്‍ട് ഫോണുകള്‍ സംഘം വാങ്ങുന്നത് പതിവായിരുന്നു. മഹ്ബൂബ് ഖാന്‍ മോഷ്ടിച്ച ഫോണുകള്‍ കൈകാര്യം ചെയ്യുന്നതായി സൂചന ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം രൂപീകരിച്ച് മാന്‍ഖുര്‍ദിലെ മഹാരാഷ്ട്ര നഗറിലെ ഖാന്റെ വീട്ടില്‍ വെള്ളിയാഴ്ച റെയ്ഡ് നടത്തി. ഐഎംഇഐ (IMEI) നമ്പര്‍ മാറ്റുന്നതിനും മോഷ്ടിച്ച ഫോണുകള്‍ പുതുക്കിപ്പണിയുന്നതിനും സഹായിച്ച അതേ പ്രദേശത്തെ മൊബൈല്‍ ഫോണുകൾ നന്നാക്കുന്ന ഖാന്റെ സഹായി ഫയാസ് ശെയ്ഖിനെയും കണ്ടെത്തി.
മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ ശേഖരിക്കുകയോ വാങ്ങുകയോ ചെയ്യുക, തുടര്‍ന്ന് ഫയാസ് ശെയ്ഖിന്റെ സഹായത്തോടെ അവയുടെ ഐഎംഇഐ നമ്പറുകള്‍ മാറ്റുകയായിരുന്നു ഖാന്‍. ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ മാറ്റിക്കഴിഞ്ഞാല്‍, ഖാനെയോ കൂട്ടാളികളെയോ കണ്ടെത്താന്‍ കഴിയില്ല. മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ പ്രതി തന്റെ വസതിയോട് ചേര്‍ന്ന് മറ്റൊരു മുറി വാടകയ്ക്കെടുത്തിരുന്നു. കുറ്റകൃത്യത്തില്‍ മറ്റാരൊക്കെ ഉള്‍പെട്ടിട്ടുണ്ടെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മോഷണം, വഞ്ചന, എന്‍ഡിപിഎസിന്റെ മറ്റ് വകുപ്പുകള്‍, മഹാരാഷ്ട്ര നിരോധന നിയമം എന്നിവ കൂടാതെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്', ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ ആക്ടിംഗ് സീനിയര്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്ര സലൂഖെ പറഞ്ഞു.
Mobile theft racket | അന്തര്‍സംസ്ഥാന മൊബൈല്‍ ഫോൺ മോഷണ സംഘത്തെ പൊലീസ് വലയിലാക്കി; '490 സ്മാര്‍ട്‌ഫോണുകളും 9.5 കിലോ കഞ്ചാവും 174 മദ്യക്കുപ്പികളും രണ്ട് വാളുകളും കണ്ടെടുത്തു'
Mumbai Police busts mobile theft racket, seizes 490 stolen smartphones #ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍