Follow KVARTHA on Google news Follow Us!
ad

Accidental Death | മുളക്കുഴയില്‍ കാറുകള്‍ കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം

Mulakuzha: Youth died in Car Accident#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെങ്ങന്നൂര്‍: (www.kvartha.com) മുളക്കുഴയില്‍ വാഹനാപകടത്തില്‍ 32 കാരന് ദാരുണാന്ത്യം. മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിയായ ശ്രീകാന്ത് ആണ് മരിച്ചത്. ചിന്‍മയ യൂനിവേഴ്‌സിറ്റിയിലെ മീഡിയ മാനേജര്‍ ശ്രീകാന്ത് ആണ്. 

ശനിയാഴ്ച രാത്രി 11.30ന് എംസി റോഡില്‍ മുളക്കുഴ സിസി പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം. പിറവത്തുനിന്നു തിരുവനന്തപുരത്തേക്ക് പോയ ശ്രീകാന്തിന്റെ കാറും എതിരെയെത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. 

News,Kerala,State,Accident,Accidental Death,Vehicles,Car,Local-News,Police, #Short-News, Mulakuzha: Youth died in Car Accident


ഇടിയുടെ ആഘാതത്തില്‍ എതിര്‍ ദിശയിലേക്ക് തിരിഞ്ഞ ശ്രീകാന്തിന്റെ കാറിന് മേല്‍ പിന്നാലെ വന്ന മറ്റൊരു കാറും ഇടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നു കാറുകളും സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നതെന്ന് പൊലീസ് പറഞ്ഞു.

Keywords: News,Kerala,State,Accident,Accidental Death,Vehicles,Car,Local-News,Police, #Short-News, Mulakuzha: Youth died in Car Accident

Post a Comment