Follow KVARTHA on Google news Follow Us!
ad

National Flag | ആഗസ്റ്റ് 2 മുതല്‍ സമൂഹ മാധ്യമ പ്രൊഫൈല്‍ ചിത്രമായി 'ത്രിവര്‍ണ പതാക' ഉപയോഗിക്കണം; മന്‍ കി ബാതില്‍ അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Mann Ki Baat: PM Modi suggests people use 'tiranga' as profile picture on social media between Aug 2-15#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ പൗരന്മാര്‍ ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ സമൂഹ മാധ്യമ പ്രൊഫൈല്‍ ചിത്രമായി 'ത്രിവര്‍ണ പതാക' ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിനില്‍ പങ്കുചേര്‍ന്ന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും മോദി ഓര്‍മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാതിലാണ്' പ്രധാനമന്ത്രിയുടെ ആഹ്വനം. 

'ദേശീയ പതാക രൂപകല്‍പന ചെയ്ത പിംല ഗി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് രണ്ട്. ആഗസ്റ്റ് രണ്ടിനും 15 നും ഇടയില്‍ സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ 'ത്രിവര്‍ണ പതാക' പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്‍ഡ്യ മഹത്തായതും ചരിത്രപരവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്'  പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിന്റെ 91-ാമത് പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

News,National,India,New Delhi,National Flag,Flag,Prime Minister,PM,Narendra Modi,Top-Headlines, Mann Ki Baat: PM Modi suggests people use 'tiranga' as profile picture on social media between Aug 2-15

ഇത്തവണത്തെ 'മന്‍ കി ബാത്' വളരെ പ്രത്യേകതയുള്ളതാണ്, കൂടാതെ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന നിരവധി പരിപാടികളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. 'മന്‍ കി ബാതില്‍' ശഹീദ് ഉധം സിംഗിനും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പിച്ച മറ്റ് മഹത് വ്യക്തികള്‍ക്കും പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പിച്ചു. 

Keywords: News,National,India,New Delhi,National Flag,Flag,Prime Minister,PM,Narendra Modi,Top-Headlines, Mann Ki Baat: PM Modi suggests people use 'tiranga' as profile picture on social media between Aug 2-15

Post a Comment