Follow KVARTHA on Google news Follow Us!
ad

Man Arrested | 'ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് സ്‌കൂടറില്‍ ലിഫ്റ്റ്; പിന്നാലെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കും'; യുവാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thrissur,News,Cheating,Arrested,Mobile Phone,Police,Kerala,
ഇരിങ്ങാലക്കുട: (www.kvartha.com) ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് സ്‌കൂടറില്‍ ലിഫ്റ്റ് നല്‍കി മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്നുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. എടതിരിഞ്ഞി സ്വദേശി സാഹിലി(25)നെയാണ് ഇരിങ്ങാലക്കുട ഡിവൈ എസ് പി ബാബു കെ തോമസ്, ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റ് ചെയ്തത്.

Man Arrested In Cheating Case, Thrissur, News, Cheating, Arrested, Mobile Phone, Police, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് ലിഫ്റ്റ് കിട്ടിയ രണ്ട് ചെറുപ്പക്കാരുടെ സ്മാര്‍ട് ഫോണുകള്‍ ഒരേ രീതിയില്‍ ഇയാള്‍ തട്ടിയെടുത്തതെന്നാണ് പരാതി. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡിലും കെ എസ് ആര്‍ ടി സി റോഡിലുമായിരുന്നു സംഭവം.

ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോള്‍ ഫോണ്‍ എടുക്കാന്‍ മറന്നുവെന്നും ഒരു കോള്‍ ചെയ്യാന്‍ ഫോണ്‍ തരുമോയെന്നും ചോദിച്ച് സ്‌കൂടര്‍ വഴിയരികില്‍ ഒതുക്കിനിര്‍ത്തും. യാത്രക്കാരന്‍ പിറകില്‍ നിന്നിറങ്ങി വിളിക്കാന്‍ ഫോണ്‍ നല്‍കും. അവരുടെ ശ്രദ്ധതിരിയുന്ന തക്കംനോക്കി സ്‌കൂടറില്‍ രക്ഷപ്പെടുകയാണ് ഇയാളുടെ രീതി.

പരാതിക്കാര്‍ നല്‍കിയ പ്രാഥമികവിവരങ്ങളുമായി പൊലീസ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നഗരത്തിലെ എല്ലാ റോഡുകളിലും പല സംഘങ്ങളായി കറങ്ങി. സി സി ടി വി കാമറകളില്‍നിന്ന് പ്രതിയുടെ സഞ്ചാരവഴികള്‍ മനസ്സിലാക്കി. ബുധനാഴ്ച യാത്രക്കാരെപ്പോലെ പൊലീസ് മഫ്തിയില്‍ വഴിയരികില്‍ കാത്തുനിന്നു.

അടുത്ത ഇരയെ പ്രതീക്ഷിച്ച് സ്‌കൂടര്‍ നിര്‍ത്തിയ മോഷ്ടാവിനെ റോഡിനിരുവശവും നിന്ന പൊലീസ് സംഘം പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. മാസ അടവിന് വാങ്ങിയ വണ്ടിയുടെ തിരിച്ചടവിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും മോഷ്ടിച്ച ഫോണുകള്‍ കടകളില്‍ വില്‍ക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

കാട്ടൂര്‍ സ്റ്റേഷനില്‍ രണ്ടു ക്രൈം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സാഹില്‍. ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരിങ്ങാലക്കുട എസ് ഐ എം എസ് ഷാജന്‍, എ എസ് ഐ മുഹമ്മദ് അശറഫ്, ജസ്റ്റിന്‍, സീനിയര്‍ സി പി ഒ മാരായ ഇ എസ് ജീവന്‍, സോണി സേവ്യര്‍, എം ബി സബീഷ്, സി പി ഒമാരായ കെ എസ് ഉമേഷ്, ശബരി കൃഷ്ണന്‍, പി എം ശെമീര്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Man Arrested In Cheating Case, Thrissur, News, Cheating, Arrested, Mobile Phone, Police, Kerala.


Post a Comment