Follow KVARTHA on Google news Follow Us!
ad

LuLu Mall row | ലുലു മോളിലെ നിസ്‌കാരം: അറസ്റ്റിലായവരുടെ പേരുകളെ ചൊല്ലി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന് പൊലീസ്; 'ശുദ്ധീകരിക്കാനെത്തിയ' അയോധ്യയിലെ സ്വാമി കസ്റ്റഡിയിൽ; വീഡിയോ വൈറൽ; ലുലു മോൾ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയെന്ന് യോഗി ആദിത്യനാഥ്; പരിഹസിച്ച് അഖിലേഷ് യാദവ്

LuLu Mall Namaz row: Misinformation over names of arrested, say police; Ayodhya seer's video goes viral#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) ലുലു മോളിൽ നിസ്‌കാരവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ലക്നൗ പൊലീസ് കമീഷനറേറ്റ് അറിയിച്ചു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ നിസ്‌കാരം നടത്തിയതിനും ഹനുമാൻ ചാലിസ ചൊല്ലിയതിനും അറസ്റ്റിലായവരുടെ പേരുകൾ പുറത്തിറക്കി.
  
Lucknow, Uttar Pradesh, News, Police, Arrest, Viral, Luu mall, Minister, President, LuLu Mall Namaz row: Misinformation over names of arrested, say police; Ayodhya seer's video goes viral.

മോളിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലാൻ ശ്രമിച്ചെന്നതിന് സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പഥക്, ഗൗരവ് ഗോസ്വാമി എന്നിവരെ ജൂലൈ 15 ന് അറസ്റ്റ് ചെയ്തതായും മോളിനുള്ളിൽ നിസ്‌കരിക്കാൻ ശ്രമിച്ചെന്നതിന് അർശാദ് അലിയാണ് അതേ ദിവസം അറസ്റ്റിലായ മറ്റൊരാളെന്നും പൊലീസ് പറഞ്ഞു.

ജൂലൈ 12ന് വൈറലായ വീഡിയോ പ്രകാരം നിസ്‌കാരം നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മുഹമ്മദ് റൈഹാൻ, ആതിഫ് ഖാൻ, മുഹമ്മദ് ലുഖ്‌മാൻ അലി, മുഹമ്മദ് നുഅമാൻ അലി എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം നിസ്‌കാരം നടത്തിയതിന് ലുലുമോൾ ശുദ്ധീകരിക്കാനെന്ന പേരിൽ അയോധ്യയിൽ നിന്നെത്തിയ സ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരംഹൻസ് ദാസ് ആണ് പിടിയിലായത്. ലുലുമോളിന്റെ പേര് കാവി ഭവൻ എന്നാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കാവി വസ്ത്രം ധരിച്ചതിനാൽ, പൊലീസ് തന്നെ മോളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് പരംഹൻസ് ദാസ് പിന്നീട് ആരോപിച്ചു.

കൃത്യമായ ഇടവേളകളിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നയാളാണ് പരംഹംസ ദാസ്. അടുത്തിടെ ആഗ്രയിൽ താജ്മഹലിൽ ജലാഭിഷേകം നടത്താൻ എത്തിയ ഇയാളെ അവിടെയും പോലീസ് തടഞ്ഞിരുന്നു. നേരത്തെ ഹിന്ദുരാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു.

രൂക്ഷമായ വിവാദങ്ങൾക്കിടയിൽ, പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. 'വ്യാപാര പ്രവർത്തനങ്ങൾ നടത്തുന്ന ലുലു മോൾ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി. ചിലർ അനാവശ്യ പ്രസ്താവനകൾ നടത്തുന്നുണ്ട്. മോൾ സന്ദർശിക്കുന്ന ആളുകളുടെ സഞ്ചാരം തടസപ്പെടുത്തുന്നതിനാണ് പ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്', മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു. മോളിൽ ആരോ രാഷ്ട്രീയം കളിക്കുകയാണെന്ന് 'മാന്യവർ' തന്നെ പറയുന്നതായി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. 'പൊതുസമൂഹം പറയുന്നത് നിങ്ങളുടെ കയ്യിൽ കടിഞ്ഞാൺ ഉണ്ടായിരിക്കുമ്പോൾ ഈ അധികാരത്തിന്റെ ശില്പി മറ്റാരാകാനാണ്. അല്ലെങ്കിൽ മറ്റാരെങ്കിലും അധികാരത്തിന്റെ ചരടുകൾ വലിക്കുന്നുണ്ടാകാം', അദ്ദേഹം കുറിച്ചു.




Keywords: Lucknow, Uttar Pradesh, News, Police, Arrest, Viral, Minister, Chief Minister, President, LuLu Mall Namaz row: Misinformation over names of arrested, say police; Ayodhya seer's video goes viral.

Post a Comment