Follow KVARTHA on Google news Follow Us!
ad

EP Jayarajan Justifies | ഭരണഘടനക്കെതിരായ വിവാദ പരാമാര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Politics,Trending,Kerala,
കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സജി ചെറിയാന്റെ പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ലെന്ന് ഇപി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. പ്രസംഗം സദുദ്ദേശപരമായിരുന്നു. പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. കൂറ് പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്നും ഇപി ജയരാജന്‍ പറഞ്ഞു.

LDF convener EP Jayarajan supports Minister Saji Cherian's Controversial Statement on Constitution, Kannur, News, Politics, Trending, Kerala.

ഇന്‍ഡ്യന്‍ ഭരണ ഘടനക്കെതിരായ ആക്രണമണമുണ്ടാകുന്നത് ഇടത് പക്ഷത്ത് നിന്നല്ല. അത് വലത് പക്ഷത്ത് നിന്നാണ്. ആര്‍ എസ് എസും സംഘപരിവാറും ഇന്‍ഡ്യന്‍ ഭരണഘടനയെ തകര്‍ക്കുകയാണ്. കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുന്നു. ഇന്ന് ഭരണഘടനക്ക് നേരെ ശക്തമായ ആക്രമണമുണ്ടാകുന്നത് ഭരണകക്ഷികളില്‍ നിന്ന് തന്നെയാണെന്നും ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സംഘപരിവാറിന് കീഴടങ്ങി കൊണ്ടിരിക്കുന്നു. ഇന്‍ഡ്യയില്‍ ബിജെപി പണം ഒഴുക്കിയാണ് അധികാരം പിടിക്കുന്നത്. ജനാധിപത്യം ഇല്ലാതാവുന്ന സ്ഥിതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്‍ഡ്യയില്‍ രക്ഷയില്ല. സാകിയ ജഫ്രിക്ക് കോണ്‍ഗ്രസ് ഒരു സഹായവും ചെയ്ത് കൊടുത്തിട്ടില്ല. ജഫ്രി കേസില്‍ സുപ്രീം കോടതി വിധി എല്ലാ ഭരണഘടന വിശ്വാസികളും കണ്ടതാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

സോണിയ ഗാന്ധി, ജഫ്രി കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല. ഇന്‍ഡ്യ ഒരു ഹിന്ദു രാജ്യമാണെന്നും ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചു. എന്നാല്‍ അത് നാക്കു പിഴയാണെന്ന് ആരും പറഞ്ഞില്ല. കോണ്‍ഗ്രസ് തിരുത്താന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയിലെ സി പി എം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

അതേസമയം, എകെജി സെന്ററിലെ ആക്രമണത്തെ കുറിച്ചും ഇ പി ജയരാജന്‍ പ്രതികരിച്ചു. നാട് മുഴുവന്‍ വിറക്കുന്ന ശബ്ദത്തിലാണ് എകെജി സെന്ററില്‍ സ്‌ഫോടനം നടന്നത്. എകെജി സെന്റര്‍ ആക്രമിക്കുമെന്ന് സതീശനും സുധാകരനും പറഞ്ഞു. അത് ചെയ്തുവെന്നും ജയരാജന്‍ പറഞ്ഞു.

ബഫര്‍ സോണ്‍ കോണ്‍ഗ്രസാണ് ഉണ്ടാക്കിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് 13 കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന നിയമം പാസാക്കിയത്. അന്ന് സംസ്ഥാനത്തോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍കാര്‍ 12 കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആകാമെന്ന് മറുപടി കൊടുക്കുകയായിരുന്നുവെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

Keywords: LDF convener EP Jayarajan supports Minister Saji Cherian's Controversial Statement on Constitution, Kannur, News, Politics, Trending, Kerala.


Post a Comment