Follow KVARTHA on Google news Follow Us!
ad

Arrested | കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ മദ്യലഹരിയില്‍ ആക്രമിച്ചതായി പരാതി; 2 പേര്‍ അറസ്റ്റില്‍

Kozhikode: Cops Attacked during vehicle inspection; 2 arrested#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ മദ്യലഹരിയില്‍ ആക്രമിച്ചതായി പരാതി. കസബ എസ്‌ഐ അഭിഷേകിനാണ് പരുക്കേറ്റത്. പൊലീസ് ഡ്രൈവര്‍ മുഹമ്മദ് സക്കറിയയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ വിപിന്‍ പദ്മനാഭന്‍, ശിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു. 

പുലര്‍ചെ മൂന്ന് മണിയോടെ പാളയത്ത് വച്ചാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം തിരക്കാനെത്തിയ എസ്‌ഐയോട് മദ്യപ സംഘം തട്ടിക്കയറിയതായും പിന്നാലെ അസഭ്യം പറയുകയും, എസ്‌ഐയെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്. 

News,Kerala,State,Local-News,attack,Complaint,Police men,Police, Injured,Arrested, Kozhikode: Cops Attacked during vehicle inspection; 2 arrested


അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ എസ്‌ഐയുടെ കൈയ്ക്കും തടയാനെത്തിയ ഡ്രൈവറുടെ തലയ്ക്കുമാണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്ക്കുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.  

Keywords: News,Kerala,State,Local-News,attack,Complaint,Police men,Police, Injured,Arrested, Kozhikode: Cops Attacked during vehicle inspection; 2 arrested

Post a Comment