Follow KVARTHA on Google news Follow Us!
ad

Police Says | വെട്ടേറ്റ് മരിച്ച ലോഡ്ജ് ഉടമ നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ്

Killed Lodge owner is accused in several cases, police said #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
/ അജോ കുറ്റിക്കൻ

തേനി (തമിഴ്നാട്): (www.kvartha.com) ബോഡിയിൽ ശനിയാഴ്ച വെട്ടേറ്റ് മരിച്ച ലോഡ്ജ് ഉടമ രാധാകൃഷ്ണൻ (70) നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ്. കൊലപാതക കേസിലടക്കം നാൽപതിലേറെ കേസുകളിൽ പ്രതിയായിരുന്നുവെങ്കിലും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് വിചിത്രം. ഭീഷണിയും മസിൽ പവറും ഉപയോഗിച്ച് പരാതിക്കാരെയും സാക്ഷികളെയും ഭയപ്പെടുത്തിയാണ് കേസുകളിൽ നിന്ന് രക്ഷപ്പെട്ടിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
            
Killed Lodge owner is accused in several cases, police said, National,News,Top-Headlines,Tamilnadu,Killed,Case,Police, Crime.

രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കാമരാജ് ബസാറിലെ രാധാ ലോഡ്ജ് കേന്ദ്രീകരിച്ച് എന്തിനും പോകുന്ന ഗുണ്ടാ സംഘത്തെയും ഇയാൾ വളർത്തിയിരുന്നുവെന്നും ക്വടേഷൻ അടക്കം മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും ലോഡ്ജ് കേന്ദ്രീകരിച്ച് രാധാകൃഷ്ണൻ നേതൃത്വം നല്കി വന്നിരുന്നതായുമാണ് പൊലീസ് പറയുന്നത്. ബോഡി ജക്കനായകൻപട്ടി സ്വദേശിയാണ് കൊല്ലപ്പെട്ട രാധാകൃഷ്ണൻ. ഇയാൾ മുൻ സൈനികൻ കൂടിയാണ്.

30 വർഷം മുമ്പ് കോൺഗ്രസ് തേനി ജില്ലാ ഭാരാവാഹിയായിരുന്ന അലക്സാൻഡർ എന്നയാളെ ബോഡി റവന്യൂ ഇൻസ്പെക്ടറുടെ കാര്യാലയത്തിന് സമീപം പട്ടാപകൽ വെട്ടേറ്റ് കൊല്ലപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ ആദ്യമായി അറസ്റ്റിലാകുന്നത്. പിന്നീട് വിചാരണയിൽ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. തുടർന്നങ്ങ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിയെങ്കിലും സാക്ഷികളെ ഭയപ്പെടുത്തിയും സ്വാധീനിച്ചും കേസുകളിൽ നിന്ന് രക്ഷപെട്ടുവെന്നാണ് ആക്ഷേപം.

രാധാകൃഷ്ണന്റെ ഭീഷണിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നിരവധി പേർ കിട്ടിയ വിലയ്ക്ക് സ്ഥലവും വീടും വിറ്റ് നാടുവിട്ടതായും ഇയാളുടെ ഭീഷണികൾക്കു മുന്നിൽ പലരും മുട്ടുമടക്കിയതിന് പിന്നിൽ എന്തു ക്രൂരതയും ചെയ്യുന്നതിന് മടിയുമില്ലെന്നതായിരുന്നു പൊലീസ് പറയുന്നത്.

ബോഡിയെ ഞെട്ടിച്ച അരും കൊല

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ലോഡ്ജിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയിൽ ഇയാളുടെ ബൈകിനെ പിന്തുടർന്ന് എത്തിയ സംഘം വടിവാളും കത്തിയും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് വിവരം. കഴുത്തിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റ രാധാകൃഷ്ണൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരണം ഉറപ്പാക്കിയ അക്രമി സംഘം മിന്നൽ വേഗത്തിൽ വന്ന ജീപിൽ രക്ഷപ്പെട്ടു.

കൊലയാളികൾ എത്തിയത് കേരള രജിസ്ട്രേഷനിലുള്ള ജീപിലാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയതോടെ തേനി ജില്ലയുമായി അതിർത്തി പങ്കിടുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക് പോസ്റ്റുകളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും സംഘമെത്തിയ വാഹനം ചെക് പോസറ്റുകൾ വഴി കടന്നുപോയതായി കണ്ടെത്താനായില്ല. അതേസമയം,പൊലീസിന്റെ ശ്രദ്ധതിരിക്കാൻ കൊലയാളികൾ കേരള രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചതാകാമെന്നും കരുതുന്നു.

കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് കടന്ന ജീപിന്റെ നമ്പർ പ്ലേറ്റ് മാറ്റിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് പിന്നിൽ മുൻ വൈരാഗ്യമാണോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് ബോഡിനായ്ക്കൂർ ഡിവൈ എസ് പി സുരേഷ് കുമാർ പറഞ്ഞു.

Keywords: Killed Lodge owner is accused in several cases, police said, National,News,Top-Headlines,Tamilnadu,Killed,Case,Police, Crime.

< !- START disable copy paste -->

Post a Comment