ന്യൂഡെൽഹി: (www.kvartha.com) നാഷനൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജെഇഇ മെയിൻ ഫലം (JEE Main Result 2022) പ്രഖ്യാപിച്ചു. ഫലം ഔദ്യോഗിക വെബ്സൈറ്റായ jeemain(dot)nta(dot)nic എന്നതിൽ പരിശോധിക്കാം. ജെഇഇ മെയിൻസ് സെഷൻ 2 പരീക്ഷ ജൂലൈ 21 മുതൽ 30 വരെ എൻടിഎ നടത്തും. അതിനുശേഷം, അന്തിമ ഫലങ്ങളും അഖിലേൻഡ്യ റാങ്കുകളും പ്രഖ്യാപിക്കും. സെഷൻ 1 ജൂൺ 23 മുതൽ 29 വരെ കംപ്യുടർ അധിഷ്‌ഠിത പരീക്ഷയായി നടന്നു.
കട്-ഓഫ് മാർക്, ടോപേഴ്‌സ് ലിസ്റ്റ് തുടങ്ങിയവ ടെസ്റ്റിംഗ് ഏജൻസി ഉടൻ പ്രഖ്യാപിക്കും. യോഗ്യതാ കട്-ഓഫ്, അഡ്മിഷൻ കട് ഓഫ് എന്നിങ്ങനെ രണ്ട് തരം കട് ഓഫുകൾ ഉണ്ടെന്ന് ശ്രദ്ധിക്കണം. മികച്ച 2.5 ലക്ഷം റാങ്ക് നേടിയവർക്ക് ജെഇഇ അഡ്വാൻസ് 2022-ൽ പങ്കെടുക്കാം.
ജെഇഇ മെയിൻ യോഗ്യത നേടുന്നതിനും ജെഇഇ അഡ്വാൻസ് 2022-ൽ പങ്കെടുക്കുന്നതിനും ആവശ്യമായ ഏറ്റവും കുറഞ്ഞ മാർകാണ് ജെഇഇ മെയിൻ 2022 യോഗ്യതാ കട് ഓഫ്. ഓരോ സ്ഥാപനത്തിന്റെയും ഓപണിംഗ്, ക്ലോസിംഗ് റാങ്കുകൾ നിശ്ചയിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോർ ആണ് അഡ്മിഷൻ കട് ഓഫ്.
ഫലം അറിയാൻ
1. jeemain(dot)nta(dot)nic അല്ലെങ്കിൽ nta(dot)ac(dot)in വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിൽ, 'JEE Main 2022 result' എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
3. പുതിയ പേജിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക.
'Submit' നൽകിയ ശേഷം ഫലം കാണാം. സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യുക.
ഐഐഐടികൾ, എൻഐടികൾ, ജിഎഫ്ടിഐകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ബിടെക്/ബിആർക്/ബിപ്ലാൻ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിൻസ് നടത്തുന്നത്.
JEE Main Result 2022 | ജെഇഇ മെയിൻ സെഷൻ 1 ഫലം പ്രഖ്യാപിച്ചു; സ്‌കോർ എങ്ങനെ അറിയാം, അടുത്ത ഘട്ടമെന്ത്, കൂടുതൽ അറിയാം
NTA JEE Main 2022 Session 1 Result 2022: See websites, how to check here#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍