Follow KVARTHA on Google news Follow Us!
ad

HC Verdict | ചികിത്സയ്ക്കിടെ മറ്റ് കാരണങ്ങളാൽ കോവിഡ് രോഗി മരിക്കുകയാണെങ്കിലും കോവിഡ് മരണമായി കണക്കാക്കണമെന്ന് ഹൈകോടതി

If Covid patient dies of other causes during treatment, it's still Covid death, rules Allahabad HC
പ്രയാഗ്‌രാജ്: (www.kvartha.com) കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരാൾ ചികിത്സയ്ക്കിടെ മരിച്ചാൽ മരണകാരണം എന്തുതന്നെയായാലും അത് കോവിഡ് മരണമായി കണക്കാക്കണമെന്ന് അലഹബാദ് ഹൈകോടതിയുടെ സുപ്രധാന ഉത്തരവ്. ഹൃദയസ്തംഭനം മൂലമോ മറ്റേതെങ്കിലും അവയവങ്ങളുടെ പ്രവർത്തനക്ഷമമായോ മരണം സംഭവിച്ചാലും കോവിഡ് മൂലമുള്ള മരണമായി മാത്രമേ കണക്കാക്കാവൂവെന്ന് ഹരജിക്കാരിയായ കുസുമം ലതാ യാദവ് ഉൾപെടെയുള്ളവർ സമർപിച്ച റിട് ഹർജികൾ പരിഗണിക്കവെ ജസ്റ്റിസുമാരായ എ ആർ മസൂദി, വിക്രം ഡി ചൗഹാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
              
If Covid patient dies of other causes during treatment, it's still Covid death, rules Allahabad HC, National, News, COVID19, Hospital, Treatment, Patient, High Court, Death, Latest-News, Government, Top-Headlines.

അത്തരത്തിൽ മരിച്ച ഏതെങ്കിലും വ്യക്തിയുടെ ആശ്രിതർക്ക് സർകാർ ഇതിനകം നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരത്തിനോ എക്സ്ഗ്രേഷ്യ പേയ്മെന്റോ അർഹതയുണ്ടെന്ന് കോടതി കൂട്ടിച്ചേർത്തു. കോവിഡ് ബാധിതരുടെ ആശ്രിതർക്കുള്ള തുക 30 ദിവസത്തിനകം നൽകണമെന്ന് സംസ്ഥാന സർകാർ ഉദ്യോഗസ്ഥർക്ക് ഹൈകോടതി നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ നൽകേണ്ടിവരും.

30 ദിവസത്തിനകം മരണം സംഭവിച്ചാൽ മാത്രമേ നഷ്ടപരിഹാരം നൽകാനാവൂവെന്ന 2021 ജൂൺ ഒന്നിലെ സർകാർ ഉത്തരവിലെ 12-ാം വകുപ്പ് ഹരജിക്കാർ കോടതിയിൽ ചോദ്യം ചെയ്തു. ഇതിന് സർകാരിന്റെ ഭാഗത്തുനിന്ന് ന്യായമായ കാരണമില്ലെന്ന് കോടതി വ്യക്തമാക്കി. 30 ദിവസത്തിന് ശേഷം കോവിഡ് ബാധിച്ച് മരിച്ച നിരവധി കേസുകളും ഉണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Keywords: If Covid patient dies of other causes during treatment, it's still Covid death, rules Allahabad HC, National, News, COVID19, Hospital, Treatment, Patient, High Court, Death, Latest-News, Government, Top-Headlines.

Post a Comment