Follow KVARTHA on Google news Follow Us!
ad

Idukki Govt Medical College | ഇടുക്കി മെഡികല്‍ കോളജിന് അംഗീകാരം; 100 സീറ്റുകളില്‍ ഈ വര്‍ഷം ക്ലാസുകള്‍ തുടങ്ങും; കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Idukki Medical College Classes will start this year in 100 seats#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) സര്‍കാര്‍ മെഡികല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷനല്‍ മെഡികല്‍ കമീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡികല്‍ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡികല്‍ കോളജ് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. 

അന്ന് 50 എംബിബിഎസ് സീറ്റുകള്‍ക്കാണ് അനുമതിയുണ്ടായിരുന്നെങ്കില്‍ ഇന്നത് 100 സീറ്റുകളായി വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നും നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കുറിച്ചു. 

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

സര്‍കാര്‍ മെഡികല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷനല്‍ മെഡികല്‍ കമീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡികല്‍ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡികല്‍ കോളജ് എത്തിയിരിക്കുന്നത്.

2015ല്‍ രണ്ടാമത്തെ ബാച് ഇടുക്കി മെഡികല്‍ കോളജില്‍ പഠനം ആരംഭിക്കുമ്പോള്‍ പരിമിത സൗകര്യം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ക്ലിനികല്‍ പരിശീലനം നിര്‍ബന്ധമായിരുന്ന രണ്ടാം വര്‍ഷത്തെ പഠനം പ്രതിസന്ധിയായിരുന്നതായി വിദ്യാര്‍ഥികള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

എല്ലാ സൗകര്യവുമുറപ്പാക്കുമെന്നായിരുന്നു 2014ല്‍ അന്നത്തെ യുഡിഎഫ് സര്‍കാര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ ക്ലിനികല്‍ പോസ്റ്റിങ് പോലും ലഭിക്കാതെ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായിലാകുന്ന അവസ്ഥയായിരുന്നു.

News,Kerala,State,Facebook,Facebook Post,Social-Media,CM,Pinarayi-Vijayan,Top-Headlines,Education,hospital, Idukki Medical College Classes will start this year in 100 seats


2016ല്‍ എല്‍ഡിഎഫ് സര്‍കാര്‍ അധികാരത്തിലെത്തിയ ശേഷം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട് ഇവിടെയുള്ള വിദ്യാര്‍ഥികളെ മറ്റ് മെഡികല്‍ കോളജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും അതിന് എം സി ഐയുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. അവിടെ നിന്നാണ് 100 എംബിബിഎസ് സീറ്റുകള്‍ക്ക് അനുമതി നേടുന്ന ഇന്നത്തെ ഇടുക്കി മെഡികല്‍ കോളജിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.

എല്ലാതരത്തിലും മെഡികല്‍ കോളജിന് മാറ്റം അനിവാര്യമായിരുന്നു. കൃത്യമായ സൗകര്യങ്ങളോടുകൂടിയ ആശുപത്രി, അകാഡമിക ബ്ലോക്, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും സര്‍കാര്‍ ഉറപ്പാക്കി. അത്യാഹിത വിഭാഗം ആരംഭിച്ചു. കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറ്റിയത്. 

News,Kerala,State,Facebook,Facebook Post,Social-Media,CM,Pinarayi-Vijayan,Top-Headlines,Education,hospital, Idukki Medical College Classes will start this year in 100 seats


സി ടി സ്‌കാന്‍, ഡിജിറ്റല്‍ എക്സറേ, മാമോഗ്രാം, കംപ്യൂടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളൊടൊപ്പം രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇനിയും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുള്ള ലക്ഷ്യത്തിലാണ് സര്‍കാര്‍. 

മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ സര്‍കാര്‍ നിയമിച്ചിരുന്നു. ഇടുക്കി മെഡികല്‍ കോളജില്‍ പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐപി ആരംഭിച്ചു. 

അന്ന് 50 എംബിബിഎസ് സീറ്റുകള്‍ക്കാണ് അനുമതിയുണ്ടായിരുന്നെങ്കില്‍ ഇന്നത് 100 സീറ്റുകളായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും.  
ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം യാഥാര്‍ഥ്യമാക്കുകയെന്ന വീക്ഷണത്തോടെയാണ് സര്‍കാര്‍ മുന്നോട്ട് നീങ്ങിയത്. മെഡികല്‍ കോളജിന്റെ നൂനതകള്‍ ഘട്ടംഘട്ടമായി പരിഹരിച്ചാണ് നാഷനല്‍ മെഡികല്‍ കമീഷന് അനുമതിയ്ക്കായി ശ്രമിച്ചത്.

സമയബന്ധിതമായി ഇടുക്കി മെഡികല്‍ കോളജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍കാര്‍ തലത്തിലുള്ള ഇടപെടല്‍ അതി ശക്തമായി നിലകൊണ്ടു. ഇത്തരത്തില്‍ ഒരു സര്‍കാരിന്റെ ദീര്‍ഘ വീക്ഷണത്തിന്റെയും കരുത്താര്‍ന്ന ഇടപെടലിന്റെയും നേട്ടമാണ് ഇന്ന് ഇടുക്കി മെഡികല്‍ കോളജിലെത്തുന്നത്.


 

Keywords: News,Kerala,State,Facebook,Facebook Post,Social-Media,CM,Pinarayi-Vijayan,Top-Headlines,Education,hospital, Idukki Medical College Classes will start this year in 100 seats

Post a Comment