ന്യൂഡെൽഹി: (www.kvartha.com) ഏപ്രിൽ-മെയ് മാസങ്ങളിൽ കൗൺസിൽ ഫോർ ദി ഇൻഡ്യൻ സ്കൂൾ സർടിഫികറ്റ് എക്സാമിനേഷൻസ് (CISCE) നടത്തിയ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം (ICSE 10th result) ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും. ഫൈനൽ സ്കോറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് ആയിരിക്കും. ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ എഴുതിയില്ലെങ്കിൽ അവരെ ആബ്സന്റായി കണക്കാക്കി ഫലം പ്രസിദ്ധീകരിക്കില്ല.
കോവിഡ് സാഹചര്യവും അതിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത്, ബോർഡ് രണ്ട് ടേമുകളിലായാണ് പരീക്ഷകൾ നടത്തിയത്. ആദ്യ ടേം 2021 നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം ടേം 2022 ഏപ്രിൽ-മെയ് മാസങ്ങളിലും നടന്നു.
ഫലം അറിയുന്നതിന്
ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ വെബ്‌സൈറ്റിൽ ലഭ്യമാകും. പ്രിൻസിപലിന്റെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്‌കൂളുകൾക്ക് അവരുടെ വിദ്യാർഥികളുടെ ഫലങ്ങൾ കൗൺസിലിന്റെ പോർടലിൽ പരിശോധിക്കാം.
വെബ്‌സൈറ്റ് വഴി ഫലമറിയാൻ
1. CISCE യുടെ ഔദ്യോഗിക വെബ്സൈറ്റ് cisce(dot)org സന്ദർശിക്കുക.
2. ഹോംപേജിലെ ‘Results 2022' ക്ലിക് ചെയ്യുക.
3. തുടർന്ന് 'Class 10 result 2022' ലിങ്കിൽ ക്ലിക് ചെയ്യുക
4. നിങ്ങളുടെ യുഐഡി, ഇൻഡക്സ് നമ്പർ, ക്യാപ്‌ച എന്നിവ നൽകി എന്നിവ നൽകി 'show result' ക്ലിക് ചെയ്യുക
5. നിങ്ങളുടെ ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കും. ഭാവി ഉപയോഗത്തിനായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട് എടുക്കുക.
എസ്എംഎസ് വഴിയും ഫലം പരിശോധിക്കാം
ഈ ഫോർമാറ്റിൽ സന്ദേശം ടൈപ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് അയക്കുക.
ICSE <സ്പേസ്> <ഏഴ് അക്ക ഐഡി>
ഫലം സന്ദേശമായി ഫോണിലേക്ക് ലഭിക്കും.
Keywords: New Delhi, India, News, Top-Headlines, School, COVID-19, Examination, Result, Website, Student, ICSE 10th result today at 5 pm.
ICSE 10th result | ഐസിഎസ്ഇ പത്താം ക്ലാസ് ഫലം വൈകീട്ട് 5 മണിക്ക് പ്രഖ്യാപിക്കും; എങ്ങനെ പരിശോധിക്കാമെന്നറിയാം
ICSE 10th result today at 5 pm#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍