Follow KVARTHA on Google news Follow Us!
ad

Scan documents | രേഖകൾ സ്‌കാൻ ചെയ്യാൻ വേറെ ആപ് വേണ്ട, ഗൂഗിൾ ഡ്രൈവ് മതി; എങ്ങനെയെന്നറിയാം

How to scan documents and save them to Google Drive#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഗൂഗിളിന്റെ ഓൺലൈൻ സ്റ്റോറേജ് സേവനമായ ഗൂഗിൾ ഡ്രൈവിൽ (Google Drive) നമ്മളറിയാത്തതായും നിത്യ ജീവിതത്തിൽ നമുക്ക് ഉപയോഗപ്രദവുമായ പല കാര്യങ്ങളുമുണ്ട്. നിങ്ങളുടെ വീഡിയോകൾ, ഫോടോകൾ, ഡോക്യുമെന്റുകൾ എന്നിവ സേവ് ചെയ്ത് വെക്കുന്നതിന് പുറമേ രേഖകൾ സ്കാൻ ചെയ്യാനും ഇത് ഉപയോഗിക്കാം. ചിലർക്ക് അറിവില്ലാത്ത കാര്യമാണിത്. സ്കാനിങ്ങിനായി വേറെ ആപ് ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്നത് ഇതിന്റെ നേട്ടമാണ്.
  
New Delhi, India, News, Top-Headlines, Google, Application, Smart Phone, Mobile Phone, How to scan documents and save them to Google Drive.

മിക്ക ആൻഡ്രോയിഡ് ഫോണുകളിലും ഗൂഗിൾ ഡ്രൈവ് മുൻകൂട്ടി ഇൻസ്‌റ്റാൾ ചെയ്തിട്ടുണ്ടാവും, ഇല്ലെങ്കിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇത് ഇൻസ്റ്റാൾ ചെയ്യാം. ഇത് എങ്ങനെ സ്‌കാൻ ചെയ്യാൻ ഉപയോഗിക്കാം എന്നറിയാം. നല്ല വെളിച്ചമുള്ള പരന്ന സ്ഥലത്ത് നിങ്ങൾ സ്കാൻ ചെയ്യാൻ ആഗ്രഹിക്കുന്ന രേഖകൾ വെക്കാൻ ശ്രദ്ധിക്കുക.


എങ്ങനെ സ്‌കാൻ ചെയ്യാം

ഘട്ടം 1: ഗൂഗിൾ ഡ്രൈവിൽ ഗൂഗിൾ അകൗണ്ട് തുറന്നിട്ടില്ലെങ്കിൽ ആദ്യം സൈൻ ഇൻ ചെയ്യുക. തുടർന്ന് ആപ് തുറക്കുമ്പോൾ, സ്ക്രീനിന്റെ താഴെ വലത് കോണിലുള്ള നീല '+' ചിഹ്നത്തിൽ ക്ലിക് ചെയ്യുക. അപ്പോൾ സ്‌കാൻ എന്ന ഓപ്‌ഷൻ കാണാം.

ഘട്ടം 2: സ്കാൻ ചെയ്യേണ്ട രേഖ എടുത്ത് വയ്ക്കുക. സ്കാൻ ഐകണിൽ ടാപ് ചെയ്യുക. അപ്പോൾ ക്യാമറ തുറക്കും. സാധാരണ ഫോടോ എടുക്കുന്നത് പോലെ എളുപ്പമാണ് പ്രക്രിയ.

ഘട്ടം 3: ആവശ്യമെങ്കിൽ രേഖകളിൽ കൂടുതൽ മനോഹരമാക്കാനുള്ള കുറച്ച് ഓപ്‌ഷനുകളുണ്ട്. സൈസ്, കളർ, ക്രോപ് ഉപയോഗിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ, അതിന്റെ മറുഭാഗമോ മറ്റൊരു പേജോ സ്കാൻ ചെയ്യുന്നതിന് '+' ചിഹ്നം വീണ്ടും ക്ലിക് ചെയ്യുക. തുടർന്ന് 'Save' ക്ലിക് ചെയ്ത് വേണ്ടുന്ന ഫോൾഡറിൽ സേവ് ചെയ്യുക. ഫയലുകൾ ഗൂഗിൾ ഡ്രൈവ് മൊബൈൽ ആപ്, ഡെസ്‌ക്‌ടോപ് സോഫ്‌റ്റ്‌വെയർ അല്ലെങ്കിൽ വെബ്സൈറ്റിൽ ലഭ്യമാണ്.
 
New Delhi, India, News, Top-Headlines, Google, Application, Smart Phone, Mobile Phone, How to scan documents and save them to Google Drive.

ഘട്ടം 4: ഡോക്യുമെന്റിന്റെ വലതുവശത്തുള്ള മൂന്ന് ഡോടുകളിൽ ക്ലിക് ചെയ്യുകയാണെങ്കിൽ, മറ്റ് ആപുകളിലേക്ക് രേഖകൾ പങ്കിടാനോ ലിങ്ക് ചെയ്യാനോ നീക്കാനോ നക്ഷത്രമിടാനോ ഡൗൺലോഡ് ചെയ്യാനോ കഴിയും.



Keywords: New Delhi, India, News, Top-Headlines, Google, Application, Smart Phone, Mobile Phone, How to scan documents and save them to Google Drive.

Post a Comment