Follow KVARTHA on Google news Follow Us!
ad

CCPA orders | ഹോടെലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Hotel,Complaint,Protection,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഹോടെലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ഹോടെലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബിലി(Bill) ല്‍ ചേര്‍ത്തും സര്‍വീസ് ചാര്‍ജ് ഈടാക്കരുത് എന്ന് ഉത്തരവില്‍ പറയുന്നു.

ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നാഷനല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ട് പരാതി നല്‍കാവുന്നതാണെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. 1915 എന്ന നമ്പറിലാണ് പരാതി നല്‍കാനായി വിളിക്കേണ്ടത്.
 
Hotels, restaurants can't force consumers to pay service charge, orders CCPA, New Delhi, News, Hotel, Complaint, Protection, National


ഭക്ഷണം കഴിച്ച ശേഷം ഹോടെലുകള്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ മന്ത്രാലയം അഥവാ സിസിപിഎ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്തെ ഹോടെലുകളും റെസ്റ്റോറന്റുകളും ഇനി മുതല്‍ ബിലിനോടൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. സര്‍വീസ് ചാര്‍ജ് നല്‍കിയില്ല എന്ന കാരണത്താല്‍ ഒരു ഉപഭോക്താവിനെയും സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കാനും ഉടമകള്‍ക്കാകില്ല. അധിക സര്‍വീസ് ചാര്‍ജ് ബിലിനൊപ്പം ഈടാക്കുന്നത് ഉപഭോക്താവിനോടുള്ള അനീതിയാണെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

Keywords: Hotels, restaurants can't force consumers to pay service charge, orders CCPA, New Delhi, News, Hotel, Complaint, Protection, National.

Post a Comment