Follow KVARTHA on Google news Follow Us!
ad

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Teacher,Dead,Obituary,hospital,Treatment,Kerala,
PP Manoj dead | കെ എസ് ടി എ മുന്‍ നേതാവ് പി പി മനോജ് നിര്യാതനായി

കണ്ണൂര്‍: (www.kvartha.com) കെ എസ് ടി എ യുടെ മുന്‍ സബ് ജില്ല വൈസ് പ്രസിഡന്റും കണ്ണാടിപ്പറമ്പ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന പി പി മനോജ് നിര്യാതനായി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എ കെ ജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെയാണ് മരണം.

Former KSTA leader PP Manoj passed away, Kannur, News, Teacher, Dead, Obituary, Hospital, Treatment, Kerala

രാവിലെ 11 മണിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാര്‍ച് 31നാണ് ഇദ്ദേഹം വിരമിച്ചത്. ദീര്‍ഘകാലം സയന്‍സ് ക്ലബ് സംസ്ഥാന ജോ. സെക്രടറിയായിരുന്നു.

പാഠ്യപദ്ധതി പരിഷക്കരണപ്രവര്‍ത്തനങ്ങളില്‍ ആദ്യ കാലം മുതല്‍ സജീവമായിരുന്ന ഇദ്ദേഹം സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. രസതന്ത്രത്തിന്റെ കോര്‍ എസ് ആര്‍ ജി ഗ്രൂപിലും സജീവമായിരുന്നു.

ഭാര്യ: ലേഖ. മക്കള്‍: അജയ്, അഞ്ജു. ശവസംസ്‌കാരം ബുധനാഴ്ച നടക്കും.

Keywords: Former KSTA leader PP Manoj passed away, Kannur, News, Teacher, Dead, Obituary, Hospital, Treatment, Kerala.

Post a Comment