Follow KVARTHA on Google news Follow Us!
ad

Crash during CWG | കോമൺവെൽത് ഗെയിംസിൽ സൈകിളിംഗ് മത്സരത്തിനിടെ ദാരുണമായ അപകടം; യുകെ താരം സഹമത്സരാർഥിയുമായി കൂട്ടിയിടിച്ച് വീണ് അബോധാവസ്ഥയിലായി; വീഡിയോ വൈറൽ

England cyclist Joe Truman knocked unconscious in a horror crash during CWG 2022, video surfaces#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബർമിംഗ്ഹാം: (www.kvartha.com) കോമൺവെൽത് ഗെയിംസിൽ (Commonwealth Games) പുരുഷന്മാരുടെ സൈകിളിംഗ് മത്സരത്തിനിടെ ദാരുണമായ അപകടം. ബ്രിടീഷ് സൈകിളിംഗ് താരം ജോ ട്രൂമാൻ ഓസ്‌ട്രേലിയയുടെ മാത്യു ഗ്ലേറ്റ്‌സറുമായി കൂട്ടിയിടിച്ച് ട്രാകിൽ വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
  
England, News, Top-Headlines, Sports, Accident, Commonwealth-Games, Video, Viral, Social-Media, England cyclist Joe Truman knocked unconscious in a horror crash during CWG 2022, video surfaces.



ഗ്ലേറ്റ്‌സറുമായി കൂട്ടിയിടിച്ച് ട്രൂമാൻ ട്രാകിൽ വീഴുന്നതും അബോധാവസ്ഥയിലാകുന്നതും ദൃശ്യങ്ങളിൽ കാണാം. വേദിയിൽ ഉണ്ടായിരുന്ന മെഡികൽ സംഘം ഉടൻ തന്നെ ട്രൂമാനെ പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ താരത്തെ വീൽചെയറിൽ തുടർ ചികിത്സയ്ക്ക് കൊണ്ടുപോയി. ഗ്ലേറ്റ്‌സറും വീണെങ്കിലും അദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും പറ്റിയില്ല.

വീഴ്ചയ്ക്ക് ശേഷം ജോ ട്രൂമാന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും ഡോക്ടർമാർ ഉടൻ തന്നെ അദ്ദേഹത്തിന് ഓക്സിജൻ നൽകിയതായും റിപോർടുകൾ പറയുന്നു. സ്കാനിംഗിൽ കഴുത്തെല്ല് പൊട്ടിയതായി കണ്ടെത്തിയതിനാൽ കോമൺവെൽത് ഗെയിംസിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

Keywords: England, News, Top-Headlines, Sports, Accident, Commonwealth-Games, Video, Viral, Social-Media, England cyclist Joe Truman knocked unconscious in a horror crash during CWG 2022, video surfaces.

Post a Comment