ഗുവാഹതി: (www.kvartha.com) അസമില്‍ ഉള്‍പെടെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ഭരണകക്ഷിയായ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നെന്ന് കോണ്‍ഗ്രസ് എംപി രഞ്ജീത് രഞ്ജന്‍ ആരോപിച്ചു. ഇന്‍ഡ്യക്കാരോട് ദേശീയത പ്രസംഗിക്കാനുള്ള അവസരമൊന്നും ബിജെപിക്ക് നഷ്ടമാകുന്നില്ലെങ്കിലും, തീവ്രവാദബന്ധമുള്ള വ്യക്തികളുമായുള്ള ബിജെപിയുടെ ബന്ധം കാരണം അവരെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചെന്നും അവര്‍ പറഞ്ഞു. തീവ്രവാദം പോലുള്ള ഗുരുതരമായ ദേശീയ വിഷയങ്ങളില്‍ രാഷ്ട്രീയം കളിക്കുന്നതില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ലെന്നും രഞ്ജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുമ്പ് തീവ്രവാദിയായിരുന്ന രാഷ്ട്രീയനേതാവ് നിരഞ്ജന്‍ ഹോജായ് നിലവില്‍ സംസ്ഥാനത്തെ ബിജെപി നേതാവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍കാര്‍ തുക വകമാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 2017 ല്‍ എന്‍ഐഎ കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. ഉദയ്പൂരിലെ കനയ്യ ലാല്‍ വധക്കേസിലെ പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അടാരി ബിജെപി പ്രവര്‍ത്തകനാണെന്ന തെളിവ് പുറത്ത് വന്നതായും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നിരവധി വ്യക്തികള്‍ക്ക് കാവി പാര്‍ടിയുമായി ബന്ധമുണ്ടെന്ന് രഞ്ജന്‍ പറഞ്ഞു.
'ഒരു മുതിര്‍ന്ന പ്രാദേശിക നേതാവിന്റെ സാന്നിധ്യത്തിലാണ് മുഹമ്മദ് റിയാസ് അടാരി ബിജെപിയില്‍ ചേര്‍ന്നത്. രാജസ്താന്‍ നിയമസഭയിലെ ബിജെപിയുടെ പ്രതിപക്ഷ നേതാവായ ഗുലാബ് ചന്ദ് കതാരിയയുടെ മരുമകന്‍ അടാരിയെ ജോലിക്ക് നിയോഗിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു,' അവര്‍ അവകാശപ്പെട്ടു. പ്രദേശവാസികള്‍ പിടികൂടിയ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ ത്വാലിബ് ഹുസൈന്‍ ഷാ ജമ്മു കശ്മീരിലെ ബിജെപി ഭാരവാഹിയാണെന്നും അറസ്റ്റിലാകുമ്പോള്‍ അമര്‍നാഥ് യാത്രയ്ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
'2017-ല്‍, ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഡയറക്ടറേറ്റിന് വേണ്ടി ചാരവൃത്തി നടത്തിയതിന് ബിജെപി ഐടി സെല്‍ അംഗം ധ്രുവ് സക്‌സേനയെയും 10 കൂട്ടാളികളെയും മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചാരപ്പണിക്ക് സൗകര്യമൊരുക്കാന്‍ ചാരസംഘം അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ നിന്നുള്ള ബജ്റംഗ്ദള്‍ നേതാവ് ബല്‍റാം സിംഗ് തീവ്രവാദ ഫൻഡിംഗ് കേസില്‍ അറസ്റ്റിലായി. ശ്രീനഗര്‍ മുനിസിപല്‍ തെരഞ്ഞെടുപ്പില്‍ മസൂദ് അസ്ഹറിന്റെ സഹപ്രവര്‍ത്തകന്‍ മുഹമ്മദ് ഫാറൂഖ് ഖാന് മത്സരിക്കാന്‍ ബിജെപി ബോധപൂര്‍വം ടികറ്റ് നല്‍കി', രഞ്ജീത് രഞ്ജന്‍ കൂട്ടിച്ചേർത്തു.
1999ല്‍ കാണ്ഡഹാര്‍ ഹൈജാകിംഗ് സമയത്ത് ബിജെപി നേതൃത്വത്തിലുള്ള സര്‍കാര്‍ മോചിപ്പിച്ച ഭീകരനായ മസൂദ് അസ്ഹറിനെയും അവര്‍ ചൂണ്ടിക്കാട്ടി. '2001-ലെ പാര്‍ലമെന്റ് ആക്രമണത്തിനും 2008-ലെ മുംബൈ ആക്രമണത്തിനും ഉത്തരവാദികളായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയ്ക്ക് വേണ്ടി ധനസമാഹരണം നടത്തിയത് മസൂദ് അസ്ഹറാണെന്ന് കണ്ടെത്തി. 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരകര്‍ ജെയ്ഷ മുഹമ്മദ് ആണെന്ന് കണ്ടെത്തിയിരുന്നു. 44 സിആര്‍പിഎഫ് ജവാന്മാരാണ് അന്ന് വീരമൃത്യുവരിച്ചത്.
ആര്‍ഡിഎക്സ് ഉള്‍പെടെ 200 കിലോഗ്രാം ഉഗ്ര സ്ഫോടകവസ്തുക്കള്‍ ഒന്നിലധികം സുരക്ഷാ ചെക് പോസ്റ്റുകള്‍ മറികടന്ന് എങ്ങനെ അവിടെ എത്തി. എന്തുകൊണ്ടാണ് പുല്‍വാമയില്‍ അന്വേഷണം നടത്താത്തത് എന്നത് ദുരൂഹമായി തുടരുന്നു,' കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
Congress MP Says | തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരുമായി ബിജെപിക്ക് അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് എംപി രഞ്ജീത് രഞ്ജന്‍
Congress MP Ranjeet Ranjan accuses BJP of 'close links' with people caught in terror activities#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍