Follow KVARTHA on Google news Follow Us!
ad

Allegations | ജാർഖണ്ഡിലെ 3 കോൺഗ്രസ് എം‌എൽ‌എമാർ വൻതോതിൽ പണവുമായി പിടിയിലായതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങൾ; ഓപറേഷൻ താമര പുറത്തായതായി ജയറാം രമേശ്; പണത്തിന്റെ ഉറവിടം പരസ്യപ്പെടുത്തണമെന്ന് ബിജെപി

Congress alleges 'Operation Lotus' as 3 J'khand MLAs caught with cash in Bengal#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) പശ്ചിമ ബംഗാളിലെ ഹൗറയിൽ മൂന്ന് കോൺഗ്രസ് എം‌എൽ‌എമാർ വൻതോതിൽ പണവുമായി പിടിയിലായതിന് പിന്നാലെ ജാർഖണ്ഡിലെ ബിജെപിയുടെ 'ഓപറേഷൻ താമര' പുറത്തായതായി കോൺഗ്രസ് ആരോപിച്ചു. ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസർകാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിജെപിയുടെ ഓപറേഷൻ താമര ഹൗറയിൽ തുറന്നുകാട്ടിയെന്നും മഹാരാഷ്ട്രയിലെ ഏക്‌നാഥ്-ദേവേന്ദ്ര ജോഡികൾ ചെയ്ത അതേ കളി ജാർഖണ്ഡിലും ചെയ്യാനാണ് ഡെൽഹിയിലെ 'ഹം ദോ' ശ്രമിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
                
Congress alleges 'Operation Lotus' as 3 J'khand MLAs caught with cash in Bengal, National, Newdelhi, News, Top-Headlines, Latest-News, Congress, Allegation, Jharkhand, MLA, BJP, Police, Report.

ജംതാരയിൽ നിന്നുള്ള ഇർഫാൻ അൻസാരി, ഖിജ്‌രിയിൽ നിന്നുള്ള രാജേഷ് കച്ചാപ്പ്, കൊലെബിരയിൽ നിന്നുള്ള നമൻ ബിക്സൽ എന്നീ മൂന്ന് കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ചിരുന്ന കാർ പശ്ചിമ ബംഗാളിൽ ദേശീയ പാത-16-ൽ പഞ്ച്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ റാണിഹട്ടിയിൽ പൊലീസ് തടയുകയായിരുന്നു.

'വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ വാഹനം തടഞ്ഞു. വാഹനത്തിൽ ജാർഖണ്ഡിൽ നിന്നുള്ള മൂന്ന് എംഎൽഎമാരുണ്ടായിരുന്നു. അവരുടെ പക്കൽ വൻതുകയുണ്ടായിരുന്നു. ഞങ്ങൾ നോട് എണ്ണുന്ന യന്ത്രങ്ങൾ കൊണ്ടുവരുന്നു. നിയമസഭാംഗങ്ങളെ ചോദ്യം ചെയ്തുവരുന്നു', ഹൗറ സൂപ്രണ്ട് ഓഫ് പൊലീസ് (റൂറൽ) സ്വാതി ഭംഗലിയ വ്യക്തമാക്കി. ഡ്രൈവറും മൂന്ന് എംഎൽഎമാരും ഉൾപെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

അതേസമയം എം‌എൽ‌എമാരുടെ പക്കൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം പരസ്യപ്പെടുത്തണമെന്ന് പ്രധാന പ്രതിപക്ഷമായ ബിജെപി കോൺഗ്രസിനോട് ആവശ്യപ്പെടുകയും സർകാരിനെതിരെ അഴിമതി ആരോപിക്കുകയും ചെയ്തു. വിഷയം ഇഡി അന്വേഷിക്കണമെന്ന് സ്വതന്ത്ര എംഎൽഎ സരയൂ റായ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് യുക്തിസഹമല്ലെന്ന് ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു, പിടിക്കപ്പെട്ട എംഎൽഎമാർ വിഷയം നന്നായി വിശദീകരിക്കുമെന്നും പാർടി ഹൈകമാൻഡിന് റിപോർട് നൽകുമെന്നും ആരെയും ഒഴിവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Congress alleges 'Operation Lotus' as 3 J'khand MLAs caught with cash in Bengal, National, Newdelhi, News, Top-Headlines, Latest-News, Congress, Allegation, Jharkhand, MLA, BJP, Police, Report.
< !- START disable copy paste -->

Post a Comment