ബീജിംഗ്: (www.kvartha.com) ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞ് മകനെ കണക്ക് പഠിപ്പിച്ച ചാക്കോ മാഷിന്റെ (സ്ഫടികം സിനിമയിലെ തിലകന്‍) അവസ്ഥ ചൈനയിലെ ഒരു പിതാവിനും ഉണ്ടായി. മകന്റെ കണക്ക് പരീക്ഷയുടെ മാര്‍ക് കണ്ട് പിതാവ് കരഞ്ഞുപോയി. ഒരു വര്‍ഷം മുഴുവന്‍ മകനെ അദ്ദേഹമാണ് കണക്ക് പഠിപ്പിച്ചത്. പക്ഷെ, 100ല്‍ ആറ് മാര്‍കാണ് കുട്ടിക്ക് കിട്ടിയത്.
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലാണ് മകന്റെ മാര്‍ക് കണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ദൃശ്യം വന്നത്. ഇതോടെ വീഡിയോ വൈറലായി. അതില്‍, പിതാവ് തന്റെ കണ്ണുനീര്‍ അടക്കാന്‍ ശ്രമിക്കുന്നത് കാണാം, പക്ഷേ അയാള്‍ക്ക് നിയന്ത്രിക്കാനാകുന്നില്ല, തകര്‍ന്നു വീഴുകയും തൂവാല ഉപയോഗിച്ച് കണ്ണുനീര്‍ തുടയ്ക്കുകയും ചെയ്യുന്നു. മകന്റെ ദയനീയമായ പരാജയത്തില്‍ നിരാശനായ അച്ഛന്‍, 'ഇനി എനിക്ക് പ്രശ്നമില്ല, എന്റെ അധ്വാനം പാഴായി, അവന്‍ തനിയെ പഠിക്കട്ടെ!' എന്ന് പറയുന്നു. ഈ സംഭവം ചിത്രീകരിച്ച ഭാര്യ, ചിരിക്കുന്നതായി പശ്ചാത്തലത്തില്‍ കേള്‍ക്കാം.
ചൈനയിലെ ഷെങ്ഷൂ നഗരത്തിലെ ഹെനാന്‍ സ്വദേശിയാണ് പിതാവെന്നും കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ ദിവസവും കുട്ടിയെ ഇദ്ദേഹം പഠിപ്പിക്കുന്നുണ്ടെന്നും റിപോര്‍ടുണ്ട്. കണക്ക് പരീക്ഷയില്‍ മികച്ച വിജയം നേടുന്നത് കാണാന്‍ വേണ്ടി മാത്രം രാത്രി ഏറെ വൈകി മകനെ പഠിപ്പിക്കുമായിരുന്നു. ഉറക്കമിളച്ചതെല്ലാം പാഴായതോടെ പിതാവ് തകര്‍ന്നു പോയി. മുമ്പ് നൂറില്‍ 40 മുതല്‍ 50 വരെ മാര്‍ക് വരെ വാങ്ങിയിരുന്നതായി മകന്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല, ഒരിക്കല്‍ 90 മാര്‍ക് കിട്ടിയിരുന്നു. പക്ഷേ, പിതാവ് പഠിപ്പിച്ച് തുടങ്ങിയ ശേഷം, അവന് 10 മാര്‍ക് പോലും നേടാന്‍ കഴിഞ്ഞില്ല, വെറും ആറ് മാര്‍കില്‍ അവന്റെ കണക്ക് പഠനം അവസാനിച്ചെന്ന് തായ്വാന്‍ മാധ്യമമായ ഇടി ടുഡേ റിപോര്‍ട് ചെയ്തു. മകന്റെ മാര്‍ക് പടവലങ്ങാ പോലെ താഴേക്ക് വളരാന്‍ കാരണം താനാണെന്ന കുറ്റബോധം പിതാവിനെ വല്ലാതെ അലട്ടി.
ഇതിന്റെ വീഡിയോ ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടുകയും ഉപയോക്താക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ചിലര്‍ പിതാവിനോട് സഹതപിച്ചപ്പോള്‍ മറ്റുചിലര്‍ മോശം മാര്‍ക് അദ്ദേഹത്തിന്റെ പഠിപ്പീരിന്റെ ഫലമാണെന്ന് കുറ്റപ്പെടുത്തി. അച്ഛന്‍ പഠിപ്പിക്കുന്നത് മകന് ഇഷ്ടമില്ലാത്തതിനാല്‍ അവനത് പ്രകടിപ്പിച്ചത് ഈ രീതിയിലാകാമെന്ന് ചിലര്‍ സംശയിച്ചു. അങ്ങനെ ചാക്കോ മാഷിനെ പോലെ വലിയ രീതിയിലല്ലെങ്കിലും ചൈനയിലെ അച്ഛനും മകനെ വഴിതെറ്റിച്ചു.

Keywords: Latest-News, World, Top-Headlines, China, Video, Viral, Student, Study, Father, Education, Social-Media, International, Chinese Father Who Taught Son Maths Breaks Down After he Scores 6 out of 100.
< !- START disable copy paste -->
Post a Comment