Follow KVARTHA on Google news Follow Us!
ad

Rule Changes | ഓഗസ്റ്റ് 1 മുതൽ ഈ നിയമങ്ങൾ മാറും; സാധാരണക്കാരുടെ പോകറ്റിനെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളും; വിശദമായറിയാം

Changes in rules from August 1#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഓഗസ്റ്റ് ഒന്ന് മുതൽ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിക്കാൻ പോകുന്നു. ഇതിൽ നിങ്ങളുടെ പോകറ്റിനെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളുമുണ്ട്. ഏതൊക്കെ നിയമങ്ങളാണ് മാറാൻ പോകുന്നതെന്ന് അറിയാം.
  
New Delhi, India, News, Top-Headlines, Cash, Bank, Banking, LPG, Price, Fine, Changes in rules from August 1.


1. ബാങ്ക് ഓഫ് ബറോഡ ചെക് വഴി പണമടയ്ക്കാനുള്ള നിയമം മാറ്റി

നിങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡയിൽ (BoB) അകൗണ്ട് ഉണ്ടെങ്കിൽ, ഓഗസ്റ്റ് ഒന്ന് മുതൽ ചെക് വഴി പണമടയ്ക്കുന്നതിനുള്ള നിയമങ്ങൾ മാറും. ആർബിഐ മാർഗനിർദേശങ്ങൾ അനുസരിച്ച് ബാങ്ക് ഓഫ് ബറോഡ അഞ്ച് ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ചെകുകൾക്ക് പോസിറ്റീവ് പേ സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട്. തട്ടിപ്പ് തടയാനാണ് ബാങ്ക് ഇത് ചെയ്യാൻ പോകുന്നത്. ഗുണഭോക്താവിന്റെ പേര്, അകൗണ്ട് നമ്പർ, തുക, ചെക് നമ്പർ മുതലായവ എസ്എംഎസ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവയിലൂടെ നൽകണം. ഇതിനുശേഷം ഈ വിവരങ്ങളെല്ലാം സസൂക്ഷ്‌മം പരിശോധിച്ചതിന് ശേഷം മാത്രമേ ചെക് പാസാകുകയുള്ളൂ.


2. പിഎം കിസാൻ കെവൈസി

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ KYC-യ്‌ക്കായി ജൂലൈ 31 വരെ സമയവും നൽകിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതൽ കർഷകർക്ക് കെവൈസി ചെയ്യാൻ കഴിയില്ല. നേരത്തെ, ഇ-കെവൈസി നടത്താനുള്ള അവസാന തീയതി മെയ് 31 ആയിരുന്നു. കർഷകരുടെ സൗകര്യാർഥം ഇ-കെവൈസിയുടെ അവസാന തീയതി ജൂലൈ 31 വരെ നീട്ടി നൽകിയിരുന്നു.


3. എൽപിജി വില മാറിയേക്കാം

എല്ലാ മാസവും ഒന്നിന് എൽപിജി വില മാറുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇത്തവണയും ഓഗസ്റ്റ് ഒന്നു മുതൽ ഗ്യാസ് സിലിൻഡറിന്റെ വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ വാണിജ്യ ഗ്യാസ് സിലിൻഡറിന് വില കുറഞ്ഞപ്പോൾ ഗാർഹിക ഗ്യാസ് സിലിൻഡറിന് 50 രൂപ വർധിപ്പിച്ചിരുന്നു.


4. ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള പിഴ

ആദായ നികുതി റിടേൺ സമർപിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഈ സമയപരിധി അകൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകർക്കുള്ളതാണ്. ഈ തീയതിക്കകം നിങ്ങൾ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ, പിഴ അടയ്‌ക്കേണ്ടി വന്നേക്കാം. വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, 5000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും. വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയാണെങ്കിൽ, 1000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം.


5. 13 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും

ഉത്സവങ്ങളും അവധിയും കാരണം ഓഗസ്റ്റ് മാസത്തിൽ 13 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങൾക്കനുസൃതമായാണ് ആർബിഐ അവധികൾ തയ്യാറാക്കുന്നത്. അതിനാൽ ചില അവധികൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.
സ്വാതന്ത്ര്യദിനം, രക്ഷാബന്ധൻ, ജന്മാഷ്ടമി, ഗണേശ ചതുർത്ഥി തുടങ്ങിയവയാണ് വലിയ ആഘോഷങ്ങൾ.


6. ഐസിഐസിഐ ബാങ്ക് നിരക്കുകൾ പരിഷ്കരിക്കും

ഇൻഡ്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ തങ്ങളുടെ ആഭ്യന്തര സേവിംഗ്സ് അകൗണ്ട് ഉടമകൾക്കുള്ള പണമിടപാടുകൾ, എടിഎം ഇന്റർചേഞ്ച്, ചെക് ബുക്ക് ചാർജുകൾ എന്നിവയുടെ പരിധികൾ പരിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഐസിഐസിഐ ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു. ബാങ്കിൽ സ്ഥിരമായി സേവിംഗ്സ് അകൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് നാല് സൗജന്യ ഇടപാടുകൾ അനുവദിക്കും. സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 150 രൂപ ഈടാക്കും.


Keywords: New Delhi, India, News, Top-Headlines, Cash, Bank, Banking, LPG, Price, Fine, Changes in rules from August 1.

Post a Comment