Follow KVARTHA on Google news Follow Us!
ad

Centre bars equipment | വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം വാങ്ങുക'; 5G അവതരിപ്പിക്കാനിരിക്കെ ചൈനീസ് ടെലികോം ഉപകരണങ്ങൾക്ക് കേന്ദ്രസർകാരിന്റെ വിലക്ക്

Buy from trusted sources only': Ahead of 5G rollout, Centre bars Chinese telecom equipment#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചൈനീസ് ടെലികോം ഉപകരണ നിർമാതാക്കൾക്ക് വലിയ തിരിച്ചടി നൽകി കേന്ദ്രസർകാർ. നിലവിലുള്ള നെറ്റ്‌വർകുകളുടെ വിപുലീകരണത്തിനോ നവീകരണത്തിനോ വേണ്ടി 'വിശ്വസനീയമായ ഉറവിടങ്ങളിൽ' നിന്ന് മാത്രമേ ഉപകരണങ്ങൾ വാങ്ങാവൂവെന്ന് കേന്ദ്രം ടെലികോം കംപനികൾക്ക് നിർദേശം നൽകി.
  
New Delhi, India, News, Top-Headlines, Central Government, Government, Internet, Issue, Telecom, 5G, Buy from trusted sources only': Ahead of 5G rollout, Centre bars Chinese telecom equipment.

ടെലികോം ലൈസൻസുകൾക്കുള്ള നിയമങ്ങൾ കർശനമാക്കി ടെലികമ്യൂണികേഷൻസ് വകുപ്പ് (DoT) ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. വരാനിരിക്കുന്ന 5G സേവനങ്ങൾക്കായി ഇൻഡ്യൻ ടെലികോം ഓപറേറ്റർമാർക്ക് ടെലികോം ഉപകരണങ്ങൾ നൽകുന്നതിൽ നിന്ന് ചൈനീസ് കംപനികളായ ഹുവായ്, ZTE എന്നിവയെ തടയുന്നതിനാണ് ഈ നീക്കം.

'2021 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും വിധം, ലൈസൻസ് എടുത്തവർ അതിന്റെ നെറ്റ്‌വർകിൽ വിശ്വസനീയമായ ഉപകരണങ്ങൾ മാത്രമേ ബന്ധിപ്പിക്കാവൂ, കൂടാതെ വിശ്വസനീയ ഉപകരണങ്ങളായി വിലയിരുത്താത്ത ഉപകരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള നെറ്റ്‌വർകിന്റെ നവീകരണത്തിനോ വിപുലീകരണത്തിനോ നിയുക്ത അതോറിറ്റിയുടെ അനുമതിയും തേടണം', അറിയിപ്പിൽ പറയുന്നു.

നിലവിലുള്ള വാർഷിക മെയിന്റനൻസ് കരാറുകളെയോ ഉപകരണങ്ങളുടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെയോ ഈ നിർദേശങ്ങൾ ബാധിക്കില്ലെന്ന് സർകാർ വ്യക്തമാക്കി. 2021-ൽ, ടെലികമ്യൂണികേഷൻസ് വകുപ്പ് ടെലികോം ലൈസൻസിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും വിശ്വസനീയമായ ടെലികോം ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള അളവുകോലായി 'പ്രതിരോധം', 'ദേശീയ സുരക്ഷ' എന്നിവ ഉൾപെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, സുരക്ഷിതമല്ലെന്ന് കരുതുന്ന ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ടെലികോം കംപനികളോട് അധികൃതർക്ക് ആവശ്യപ്പെടാൻ സാധിക്കും. അതേസമയം ഏറ്റവും പുതിയ അറിയിപ്പിൽ, ലൈസൻസ് വ്യവസ്ഥകളിൽ 'വിപുലീകരണം' എന്ന വാക്ക് കൂടി ചേർത്തിട്ടുണ്ട്.

ചൈനീസ് ടെക് ഭീമന്മാരായ ഹുവായിയും ZTE യും 'വിശ്വസനീയമായ ഉറവിടങ്ങളുടെ' അംഗീകാരം തേടുന്നതിനുള്ള പേപർ വർകുകൾ പൂർത്തിയാക്കിയിട്ടില്ല. യുഎസ്, യുകെ, സ്വീഡൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ ഹുവായ് നിർമിച്ച ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഓപറേറ്റർമാരെ തടഞ്ഞിരുന്നു. കാനഡ പോലുള്ള രാജ്യങ്ങൾ ഹുവായ് ചൈനീസ് സർകാരിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു.

'ഈ ചൈനീസ് ടെലികോം ഉപകരണങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്ന് ഞങ്ങൾ കണ്ടെത്തി. ഇവ ഉപയോഗിക്കുന്നത് അപകടകരമാണ്', ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്തു.

Post a Comment