Follow KVARTHA on Google news Follow Us!
ad

Bomb blast |നാടിനെ നടുക്കി മട്ടന്നൂരിലെ വാടകവീട്ടില്‍ ബോംബ് സ്ഫോടനം: ആസാം സ്വദേശികളായ ആക്രിതൊഴിലാളികളായ പിതാവും മകനും ദാരുണമായി കൊല്ലപ്പെട്ടു

Bomb blast inside house in Kannur; One died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മട്ടന്നൂര്‍: (www.kvartha.com) പത്തൊമ്പതാം മൈല്‍ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്പലത്തിന് സമീപം വാടകവീട്ടിലുണ്ടായ സ്ഫോടനത്തില്‍ ആക്രിതൊഴിലാളികളായ പിതാവും മകനും കൊല്ലപ്പെട്ടു. ആസാം സാര്‍ബോഗ്ബാര്‍മനഗര്‍ ബാര്‍പെറ്റ സ്വദേശി ഫസല്‍ ഹഖ് (52) ശാഹിദുല്‍ (25) എന്നിവരാണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറുമണിക്കാണ് നാടിനെ നടുക്കിയ സംഭവം.
         
Latest-News, Kerala, Kannur, Top-Headlines, Bomb Blast, Bomb, Crime, Died, Police, Investigates, Bomb blast inside house in Kannur; One died.

 ആക്രി പെറുക്കി വരുന്ന സമയത്ത് ഇവര്‍ വഴിയില്‍ വെച്ചു സ്റ്റീലിന്റെ ചെറിയ ഭരണികിട്ടുകയും നിധിയാണെന്ന് കരുതി വാടകവീട്ടിലേക്ക് കൊണ്ടുവരുകയുമായിരുന്നുവെന്നാണ് വിവരം. ഇതിനു ശേഷം അച്ഛനും മകനും വീട്ടില്‍ താമസിക്കുന്ന ശാഹിദുലിന്റെ സഹോദരന്‍ തൗഫീഖുലിനെയും മറ്റു രണ്ടു സഹതൊഴിലാളികളെയും സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് അയക്കുകയും വീടിന്റെ മുകളിലത്തെ നിലയില്‍ കയറി ഇരുവരും രഹസ്യമായി നിധിപാത്രമെന്നു കരുതിയ സ്റ്റീല്‍ ബോംബ് തുറന്നു നോക്കുകയുമായിരുന്നുവെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും ഇരുവരും തെറിച്ചു താഴേക്ക് വീഴുകയുമായിരുന്നു. പുറത്തുപോയവര്‍ മടങ്ങിയെത്തിയപ്പോഴാണ് ഇവരെ കണ്ടത്. ഇരുവരെയും കൈപ്പത്തി പൂര്‍ണമായും തകര്‍ന്നിരുന്നു. ഫസല്‍ഹഖിന്റെ ഇരുകണ്ണുകളും പൊള്ളലേറ്റു കരിഞ്ഞു. ഇയാള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു.
    
Latest-News, Kerala, Kannur, Top-Headlines, Bomb Blast, Bomb, Crime, Died, Police, Investigates, Bomb blast inside house in Kannur; One died.

ഗുരുതരാവസ്ഥയിലായിരുന്ന ശാഹിദുലിനെ നാട്ടുകാരും പൊലിസും ചേര്‍ന്ന് കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി ഏഴരയോടെ മരണമടഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി ആക്രി ശേഖരിച്ചു ജീവിച്ചുവരികയായിരുന്നു ഇവര്‍. വിവരമറിഞ്ഞ് കണ്ണൂര്‍ സിറ്റി പൊലിസ് കമീഷണര്‍ ആര്‍. ഇളങ്കോ, എസിപി പ്രദീപന്‍ കണ്ണിപൊയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘം സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നുമെത്തിയ ബോംബുസ്‌ക്വാഡും ഫോറന്‍സിക്വിഭാഗവും പരിശോധന നടത്തി. മട്ടന്നൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Bomb Blast, Bomb, Crime, Died, Police, Investigates, Bomb blast inside house in Kannur; One died.
< !- START disable copy paste -->

Post a Comment