Follow KVARTHA on Google news Follow Us!
ad

BJP meets Governor | ഭരണഘടനയേക്കുറിച്ച് നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രി സജി ചെറിയാന്‍ സമ്മതിക്കണമെന്ന് കുമ്മനം രാജശേഖരന്‍; മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് വി മുരളീധരന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,BJP,Politics,Governor,Resignation,Criticism,Kerala,
തിരുവനന്തപുരം: (www.kvartha.com) ഭരണഘടനയേക്കുറിച്ച് നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രി സജി ചെറിയാന്‍ സമ്മതിക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭരണഘടനയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനാണ് അങ്ങനെയെല്ലാം പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം.

BJP meets Governor to demand Saji Cherian's resignation, Thiruvananthapuram, News, BJP, Politics, Governor, Resignation, Criticism, Kerala.

തന്റെ പരാമര്‍ശം ശരിയാണെന്ന ഉറച്ച നിലപാട് മന്ത്രി ഇപ്പോഴും സ്വീകരിക്കുന്നത് ശരിയല്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണറെ കാണാനെത്തിയപ്പോള്‍ രാജ്ഭവന് മുന്നില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചത്. ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവര്‍ണര്‍ക്ക് കൈമാറി.

മന്ത്രിയുടേത് നാക്കുപിഴയാണെന്നാണ് സിപിഎം നേതാവ് എംഎ ബേബി പറഞ്ഞത്. നാക്കു പിഴയാണെങ്കില്‍ പറഞ്ഞത് തെറ്റാണെന്നാണ് അര്‍ഥം. അങ്ങനെ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരമൊരു പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ നടപടി സ്വീകരിക്കണം. മല്ലപ്പള്ളി പൊലീസിന് തന്നെ സ്വമേധയാ കേസ് എടുക്കാവുന്ന കാര്യമാണിത്. എന്നാല്‍ എന്തുകൊണ്ടാണ് പൊലീസ് അനങ്ങാത്തതെന്നും കുമ്മനം ചോദിച്ചു.

ഭരണഘടനയുടെ ഔദാര്യം കൊണ്ടുമാത്രമാണ് അദ്ദേഹത്തിന് മന്ത്രിയാകാന്‍ കഴിഞ്ഞത്. മന്ത്രി സ്ഥാനം കിട്ടിയപ്പോള്‍ ഭരണഘടനയെ തന്നെ തള്ളിപ്പറയുന്ന മന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി അറിയാനാണ് കാത്തിരിക്കുന്നത്. മന്ത്രി രാജിവെച്ചില്ലെങ്കില്‍ ബിജെപി പ്രക്ഷോഭത്തിലേക്ക് നീങ്ങും. നിയമവിദഗ്ധരുമായി ചര്‍ച ചെയ്ത് കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും കുമ്മനം പറഞ്ഞു.

ഗവര്‍ണറെ കാണാനെത്തിയ സംഘത്തില്‍ ബിജെപി സംസ്ഥാന ജെനറല്‍ സെക്രടറി പി സുധീര്‍, ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ്, സംസ്ഥാന ഓഫിസ് സെക്രടറി ജയരാജ് കൈമള്‍ എന്നിവരുമുണ്ടായിരുന്നു.

അതിനിടെ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ രാജി മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതി വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ മന്ത്രി പരാമര്‍ശം നാക്കുപിഴ മാത്രമായി വിലയിരുത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി.

സ്വാതന്ത്യം ലഭിക്കുന്നതിന് മുമ്പുതന്നെ സിപിഎം എടുത്ത സമീപനത്തിന്റെ തുടര്‍ചയാണിത്. ഇന്‍ഡ്യന്‍ ഭരണഘടനയോടും ദേശീയതയോടും കൂറില്ലാത്തവരാണെന്ന് പാര്‍ടി ക്ലാസുകളില്‍ പഠിപ്പിക്കുന്ന അതേകാര്യം മന്ത്രി പുറത്തു പറഞ്ഞുപോയതാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

വിവാദത്തില്‍ ഖേദപ്രകടനം മാത്രമാണ് മന്ത്രി നടത്തിയതെന്നും മാപ്പ് അപേക്ഷിക്കാന്‍ പോലും അദ്ദേഹം തയാറായിട്ടില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ അവഹേളിച്ച ഒരാളെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. ഭരണഘടനയെ അവഹേളിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. കേസ് എടുക്കാനും ശിക്ഷിക്കാനും വകുപ്പുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Keywords: BJP meets Governor to demand Saji Cherian's resignation, Thiruvananthapuram, News, BJP, Politics, Governor, Resignation, Criticism, Kerala.

Post a Comment