Follow KVARTHA on Google news Follow Us!
ad

Ashok Gehlot says | ഉദയ്പൂർ കൊലക്കേസ് പ്രതികൾക്കെതിരെ വീട്ടുടമസ്ഥൻ പരാതി നൽകിയപ്പോൾ നടപടിയെടുക്കരുതെന്ന് ബിജെപി നേതാക്കൾ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാജസ്താൻ മുഖ്യമന്ത്രി അശോക് ഗെലോട്; തള്ളി പ്രതിപക്ഷ ഉപനേതാവ്

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍BJP leaders asked police not to act against Udaipur murder accused after landlord complaint: CM Ashok G
ജയ്‌പൂർ: (www.kvartha.com) ഉദയ്പൂർ കൊലക്കേസ് പ്രതികളുടെ വീട്ടുടമസ്ഥൻ ലോകൽ പൊലീസിൽ പരാതി നൽകിയപ്പോൾ ബിജെപി നേതാക്കൾ വിളിച്ച് പ്രതികൾക്കെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടതായി രാജസ്താൻ മുഖ്യമന്ത്രി അശോക് ഗെലോട് ആരോപിച്ചു.
  
Rajasthan, Jaipur, News, Top-Headlines, Murder, Murder Case, BJP, Minister, Police, Complaint, Accused, Case, BJP leaders asked police not to act against Udaipur murder accused after landlord complaint: CM Ashok Gehlot.

'ഉദയ്പൂർ കൊലപാതകക്കേസിലെ മുഖ്യപ്രതിക്ക് ബിജെപിയുമായി എങ്ങനെ ബന്ധമുണ്ടെന്നും ഏത് തലത്തിലാണ് ബന്ധമുണ്ടായിരുന്നതെന്നും എല്ലാവർക്കും അറിയാം. അവർ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമ മുസ്ലീം ആണ്. പ്രതികൾ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്ന് കാണിച്ച് അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടിരുന്നുവെന്നും ചിലർ തന്റെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും വാടക നൽകിയിട്ടില്ലെന്നും അടുത്തിടെ വാർത്ത വന്നിരുന്നു. പൊലീസ് നടപടിയെടുക്കുന്നതിന് മുമ്പ്, അദ്ദേഹം ഞങ്ങളുടെ പ്രവർത്തകനാണെന്നും അവനെ ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ബിജെപി നേതാക്കൾ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു', ഗെലോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കുറ്റാരോപിതർ ആരുടെ മടിയിൽ ഇരിക്കുകയായിരുന്നുവെന്ന് ലോകത്തിന് മുഴുവൻ അറിയാമെന്ന് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഗെലോട് വ്യക്തമാക്കി. സംസ്ഥാനത്തെ കോൺഗ്രസ് സർകാരിന് കീഴിൽ വരുന്ന പൊലീസിന് എങ്ങനെ പ്രതിപക്ഷമായ ബിജെപിയുടെ വാക്കുകൾ കേൾക്കാനാകുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'സംഭവത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞു, ഫോൺ കോളുകൾ വന്നതാണെന്ന്. അവർ (ബിജെപി) പറഞ്ഞത് സ്വീകരിക്കേണ്ട ആവശ്യമില്ല. എനിക്ക് ലഭിക്കുന്ന വാർത്ത ഞാൻ പങ്കിട്ടു', എന്നായിരുന്നു ഗെലോട്ടിന്റെ മറുപടി.

അതേസമയം ഗെലോട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ബിജെപി എംഎൽഎയും പ്രതിപക്ഷ ഉപനേതാവുമായ രാജേന്ദ്ര റാത്തോഡ് പ്രസ്താവനയോട് പ്രതികരിച്ചു. 'പ്രതികൾക്ക് ബിജെപിയുടെ ഏതെങ്കിലും നേതാക്കളുമായി ബന്ധമുണ്ടെന്നതിന് മുഖ്യമന്ത്രിയുടെ പക്കൽ തെളിവുണ്ടെങ്കിൽ, അദ്ദേഹം എന്തിനാണ് മിണ്ടാതിരുന്നത്? അദ്ദേഹത്തിന് എടിഎസും മറ്റ് സുരക്ഷാ ഏജൻസികളും ഉണ്ട്. ഇത്തരം അടിസ്ഥാന രഹിതമായ പ്രസ്താവനകൾ കാര്യത്തിന്റെ ഗൗരവം കുറയ്ക്കുന്നു', റാത്തോഡ് പറഞ്ഞു, രണ്ട് പ്രതികൾക്കും ബിജെപിയുമായി ബന്ധമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Rajasthan, Jaipur, News, Top-Headlines, Murder, Murder Case, BJP, Minister, Police, Complaint, Accused, Case, BJP leaders asked police not to act against Udaipur murder accused after landlord complaint: CM Ashok Gehlot.
< !- START disable copy paste -->

Post a Comment