Follow KVARTHA on Google news Follow Us!
ad

Tamim Iqbal | ബംഗ്ലാദേശിന്റെ പ്രശസ്ത ബാറ്റര്‍ തമീം ഇഖ്ബാല്‍ ടി-20 ക്രികറ്റില്‍ നിന്ന് വിരമിച്ചു

Bangladesh Opening Batter Tamim Iqbal Announces Retirement From T20Is#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ധാക: (www.kvartha.com) ബംഗ്ലാദേശിന്റെ പ്രശസ്ത ബാറ്റര്‍ തമീം ഇഖ്ബാല്‍ ടി-20 ക്രികറ്റില്‍ നിന്ന് വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് തമീം ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് തമീം വിരമിക്കല്‍ തീരുമാനം പങ്കുവച്ചത്. 

പരമ്പരയില്‍ തമീം ആണ് ബംഗ്ലാദേശിനെ നയിച്ചത്. 33 കാരനായ താരം ജനുവരിയില്‍ ടി-20യില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ബംഗ്ലാദേശിന്റെ ഏകദിന ടീം ക്യാപ്റ്റനാണ്. 

News,international,Cricket,Sports,Player,Facebook,Bangladesh, Bangladesh Opening Batter Tamim Iqbal Announces Retirement From T20Is


ബംഗ്ലാദേശിനായി 78 ടി-20കളിലാണ് തമീം ജഴ്‌സിയണിഞ്ഞത്. 24.08 ശരാശരിയില്‍ 1758 റന്‍സാണ് ടി-20കളില്‍ താരത്തിന്റെ സമ്പാദ്യം. 117.2 ആണ് സ്‌ട്രൈക് റേറ്റ്. ഏഴ് ഫിഫ്റ്റികളും ഒരു സെഞ്ചുറിയും താരത്തിനുണ്ട്.

Keywords: News,international,Cricket,Sports,Player,Facebook,Bangladesh, Bangladesh Opening Batter Tamim Iqbal Announces Retirement From T20Is

Post a Comment