Follow KVARTHA on Google news Follow Us!
ad

Probe | മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിക്കുനേരെ പീഡനശ്രമം നടന്നതായി ആരോപണം; 'നിര്‍മാണ തൊഴിലാളി സൈകിളില്‍നിന്ന് തള്ളി താഴെയിട്ട്, കടന്നുപിടിച്ചു'; അന്വേഷണം ആരംഭിച്ചു

Alleged assault of IIT Madras student, institute begins probe#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയെ നിര്‍മാണ തൊഴിലാളി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ നിര്‍മാണത്തൊഴിലാളി ആക്രമിച്ചെന്നാണ് ഉയരുന്ന പരാതി. സംഭവത്തില്‍ ഐഐടി അധികൃതര്‍ അന്വേഷണം തുടങ്ങിയെങ്കിലും പരാതി ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ സുഹൃത്ത് സ്റ്റുഡന്റ് ഡീന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഞായറാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥിനി സൈകിളില്‍ ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നുവെന്നും പുതിയ അകാഡമിക് ബ്ലോകിനും ആശുപത്രിക്കും ഇടയിലെ ഇടറോഡില്‍വച്ച് നിര്‍മാണത്തൊഴിലാളിയെന്ന് തോന്നിപ്പിക്കുന്നയാള്‍ ആക്രമിച്ചുവെന്നുമാണ് പരാതി. 

സൈകിളില്‍നിന്ന് തള്ളി താഴെയിട്ട്, കടന്നുപിടിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞതായാണ് വിവരം. ഏറെ നേരത്തേ ശ്രമത്തിനൊടുവില്‍ കുതറി രക്ഷപ്പെട്ട വിദ്യാര്‍ഥിനി പേടിച്ചരണ്ട്, ചോരയൊലിപ്പിക്കുന്ന മുറിവുകളുമായാണ് ഹോസ്റ്റലില്‍ എത്തിയതെന്ന് മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. 

പരാതി കിട്ടിയ ഉടനെ വശയത്തില്‍ അന്വേഷണം തുടങ്ങിയെന്നാണ് ഐഐടിയുടെ വിശദീകരണം. സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. 300 ലേറെ വരുന്ന നിര്‍മാണത്തൊഴിലാളികളുടെ ചിത്രങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. 

News,National,India,chennai,Tamilnadu,IIT Chennai,Probe, Allegation,Complaint,Student,Molestation,Police, Alleged assault of IIT Madras student, institute begins probe


തുടര്‍ന്ന് അന്നേദിവസം രാത്രി ജോലിയിലുണ്ടായിരുന്ന 35 പേരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ആക്രമണത്തിനിരയായ വിദ്യാര്‍ഥിനിക്ക് പൊലീസില്‍ പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് ഐഐടിയുടെ വിശദീകരണം.

Keywords: News,National,India,chennai,Tamilnadu,IIT Chennai,Probe, Allegation,Complaint,Student,Molestation,Police, Alleged assault of IIT Madras student, institute begins probe

Post a Comment