Follow KVARTHA on Google news Follow Us!
ad

Electrocuted | മൊബൈൽ ഫോൺ ചാർജ് ചെയ്ത് ഉറങ്ങിയ പെൺകുട്ടി ഉറക്കത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു

After sleeping teenager electrocuted by her phone charger#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
നോം പെൻ: (www.kvartha.com) പലരും രാത്രിയിൽ മൊബൈൽ ഫോൺ ചാർജിംഗിൽ വയ്ക്കുകയും പിന്നീട് ഉറങ്ങുകയും ചെയ്യുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് ജീവൻ അപകടത്തിലാക്കുന്നതാണെന്ന് പലപ്പോഴായി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ സംഭവത്തിൽ മൊബൈൽ ഫോൺ ചാർജിൽ വെച്ച് ഉറങ്ങിയാ 17 വയസുള്ള പെൺകുട്ടി വൈദ്യുതാഘാതത്തെ തുടർന്ന് മരിച്ചു. കംബോഡിയയിൽ നിന്നാണ് സംഭവം റിപോർട് ചെയ്തത്. ക്രെതി പ്രവിശ്യയിലെ താമസക്കാരിയായ ഖോർൺ സെരെ പോവ് എന്ന പെൺകുട്ടിയാണ് മരിച്ചത്.
  
International, News, Top-Headlines, Electrocuted, Death, Woman, Mobile Phone, After sleeping teenager electrocuted by her phone charger.

'ഖോർൺ കുളികഴിഞ്ഞ് കട്ടിലിൽ കിടന്നു. തന്റെ മൊബൈൽ ഫോൺ കട്ടിലിൽ തന്നെയുള്ള ഇലക്ട്രിക് പ്ലഗിൽ ബന്ധിപ്പിച്ച് ഫോൺ ചാർജ് ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ മൊബൈൽ ഫ്ലാഷ്‌ലൈറ്റ് ഓണായിരുന്നു. ശേഷം പെൺകുട്ടി കിടന്ന് ഉറങ്ങിപ്പോയി. അതിനിടെ വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു', വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു.

തൊഴിൽപരമായി വിവർത്തകയായ പെൺകുട്ടിസ്വർണ ഖനന കംപനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
ജൂലൈ 27നാണ് സംഭവം നടന്നതെന്നാണ് വിവരം. മൊബൈൽ ഫോണുകൾ മൂലം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന ഇത്തരം സംഭവങ്ങൾ ഉയർന്നു വരുന്നതിനാൽ ബോധവൽക്കരണ ക്യാംപയിൻ നടത്തണമെന്ന് നിരവധി ഉപയോക്താക്കൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉന്നയിച്ചിട്ടുണ്ട്. മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ചോ ചാർജുചെയ്യുന്നതിനിടെ അപകടത്തിലോ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ഇത്തരം നിരവധി കേസുകൾ ഇൻഡ്യയിലും ഉണ്ടായിട്ടുണ്ട്.
 
After sleeping teenager electrocuted by her phone charger
 
Keywords: Top-Headlines, Electrocuted, News, Death, International, Woman, Mobile Phone, After sleeping teenager electrocuted by her phone charger.

Post a Comment