Follow KVARTHA on Google news Follow Us!
ad

UIDAI tied with ISRO | ആധാർ കാർഡ്: യുഐഡിഎഐ ഐഎസ്ആർഒയുമായി കരാർ ഒപ്പിട്ടു; ഇനി ഈ സൗകര്യം എളുപ്പത്തിൽ ലഭ്യമാവും! കൂടുതൽ അറിയാം

Aadhaar users will get biggest facility ever, UIDAI tied up with ISRO#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ് (Aadhaar Card). ഉപഭോക്താക്കൾക്കായി ആധാർ കാർഡ് നൽകുന്ന സ്ഥാപനമായ യുനീക്ക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇൻഡ്യ (UIDAI) കാലാകാലങ്ങളിൽ നിരവധി സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്‌തുകൊണ്ടിരിക്കുന്നു. ഇപ്പോൾ ജനങ്ങളുടെ സൗകര്യാർഥം യുഐഡിഎഐ ഐഎസ്ആർഒയുമായി കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്, ഇത് ആധാർ ഉപയോക്താക്കൾക്ക് നേരിട്ട് ഗുണം ചെയ്യും.
  
New Delhi, India, News, Latest-News, Top-Headlines, Aadhar Card, Website, Aadhaar users will get biggest facility ever, UIDAI tied up with ISRO.

കരാർ എന്തിന്?

ലൊകേഷൻ ട്രാക് ചെയ്യുന്നതിനാണ് ഐഎസ്ആർഒയുമായി യുഐഡിഎഐ കരാർ ഉണ്ടാക്കിയിട്ടുള്ളത്. അതായത്, നിങ്ങളുടെ വീടിനടുത്തുള്ള ആധാർ കേന്ദ്രം നിങ്ങൾക്ക് കണ്ടെത്താനാകും. ഐഎസ്ആർഒ, യുഐഡിഎഐ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ ഈ കരാറിന് ശേഷം രാജ്യത്തെ ഏത് പ്രദേശത്തും നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് അടുത്തുള്ള ആധാർ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കും.

ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്. എൻആർഎസ്‌സി, ഐഎസ്ആർഒ, യുഐഡിഎഐ എന്നിവ സംയുക്തമായി ഭുവൻ ആധാർ പോർടൽ ആരംഭിച്ചതായി ആധാർ അറിയിച്ചു, അതിൽ ആകെ മൂന്ന് സവിശേഷതകളുണ്ട്. ആധാർ കേന്ദ്രത്തിന്റെ ഓൺലൈൻ വിവരങ്ങൾ ഇതിലൂടെ ലഭിക്കും എന്നതാണ് ഈ പോർടലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതുകൂടാതെ, നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രത്തിലെത്താനുള്ള വഴിയും ഇത് നിങ്ങളെ അറിയിക്കും. ഇതിൽ നിങ്ങൾക്ക് ദൂരത്തെക്കുറിച്ചുള്ള വിവരങ്ങളും നൽകും.


എങ്ങനെ പരിശോധിക്കാം

1. ഇതിനായി നിങ്ങൾ ആദ്യം https://bhuvan(dot)nrsc(dot)gov(dot)in/aadhaar/ സന്ദർശിക്കുക.
2. അടുത്തുള്ള ആധാർ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് 'Centers Nearby' ഓപ്ഷനിൽ ക്ലിക് ചെയ്യുക.
3. നിങ്ങളുടെ ആധാർ കേന്ദ്രത്തിന്റെ സ്ഥാനം ഇവിടെ ലഭിക്കും.

4. ഇതുകൂടാതെ, 'Search by Aadhaar Seva Kendra’ ഓപ്‌ഷനിലൂടെയും പരിശോധിക്കാം..
5. ഇവിടെ നിങ്ങൾ ആധാർ കേന്ദ്രത്തിന്റെ പേര് നൽകുക, തുടർന്ന് നിങ്ങൾക്ക് കേന്ദ്രത്തിന്റെ വിവരങ്ങൾ ലഭിക്കും.

6. നിങ്ങൾക്ക് വേണമെങ്കിൽ, ചുറ്റുമുള്ള ആധാർ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങൾ ‘Search by PIN Code’ വഴി പിൻകോഡ് നൽകുന്നതിലൂടെ ലഭിക്കും.

5. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആധാർ സേവാ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. 'State-wise Aadhaar Seva Kendra' ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിലൂടെ സംസ്ഥാനത്തെ എല്ലാ ആധാർ കേന്ദ്രങ്ങളുടെയും വിവരങ്ങൾ ലഭിക്കും.


Keywords: New Delhi, India, News, Latest-News, Top-Headlines, Aadhar Card, Website, Aadhaar users will get biggest facility ever, UIDAI tied up with ISRO.

Post a Comment