Follow KVARTHA on Google news Follow Us!
ad

Boys Arrested | 'കാമുകനൊത്തുള്ള ഫോടോ കാണിച്ച് ബ്ലാക് മെയിൽ ചെയ്ത് 10-ാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി'; സഹപാഠികൾ അറസ്റ്റിൽ; ദൃശ്യങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ടെന്ന കേസിൽ കാമുകനും പിടിയിൽ

3 Tamil Nadu Boys Arrested For Gang-Assaulting Classmate, Sharing Video: Cops#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിൽ സഹപാഠിയായ 15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ മൂന്ന് പത്താം ക്ലാസ് വിദ്യാർഥികൾ അറസ്റ്റിൽ. കടലൂർ ജില്ലയിലെ സർകാർ ഹയർസെകൻഡറി സ്‌കൂളിലെ മൂന്ന് വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ സഹപാഠികളിലൊരാൾ പകർത്തുകയും ശേഷം സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമിൽ പങ്കിടുകയും ചെയ്തതായും പൊലീസ് പറഞ്ഞു. വീഡിയോ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടതായുള്ള ആരോപണത്തിൽ പെൺകുട്ടിയുടെ കാമുകനായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
  
Chennai, Tamilnadu, News, Top-Headlines, Photo, Molestation, Students, Police, Arrest, Case, 3 Tamil Nadu Boys Arrested For Gang-Assaulting Classmate, Sharing Video: Cops.

'പെൺകുട്ടി അടുത്തിടെ കാമുകന്റെ ജന്മദിനാഘോഷത്തിനായി വീട്ടിൽ എത്തിയിരുന്നു. കാമുകനും പെൺകുട്ടിയും ഒരുമിച്ചുള്ള ചിത്രം കൈക്കലാക്കിയ സഹപാഠിയായ കുറ്റവാളികളിലൊരാൾ, അത് മാതാപിതാക്കളെ കാണിക്കുമെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്യുകയും സ്കൂളിന് പുറകിലുള്ള തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം ഒന്നാം തീയതി ഉച്ചഭക്ഷണ ഇടവേളയിൽ പെൺകുട്ടി അവിടെ പോയപ്പോൾ, മൂന്ന് സഹപാഠികൾ ലൈംഗികമായി പീഡിപ്പിക്കുകയും ഒരാൾ കുറ്റകൃത്യം വീഡിയോയിൽ പകർത്തുകയും ചെയ്തു, അത് പിന്നീട് മറ്റ് വിദ്യാർഥികളുമായി പങ്കിട്ടു.

ബലാത്സംഗം ചെയ്യുന്ന വീഡിയോയെക്കുറിച്ച് അറിഞ്ഞ കാമുകൻ തന്റെ ജൂനിയർ വിദ്യാർഥികളുമായി ബന്ധപ്പെടുകയും വീഡിയോകൾ തന്റെ മൊബൈൽ ഫോണിലേക്ക് അയയ്ക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സഹപാഠികളുടെ ഗ്രൂപുകൾക്കിടയിൽ വീഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി ധൈര്യം സംഭരിക്കുകയും സംഭവം അമ്മയോട് പറയുകയും ചെയ്തു. തുടർന്ന് അമ്മ ആവിനൻകുടി പൊലീസിൽ പരാതി നൽകി', പൊലീസ് പറഞ്ഞു. പോക്സോ ഉൾപെടെയുള്ള വിവിധ വകുപ്പുകളാണ് സഹപാഠികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്‌സോ നിയമത്തിലെ 13, 14 വകുപ്പുകൾ പ്രകാരമാണ് കാമുകനെതിരെ കേസെടുത്തത്. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

Post a Comment