Follow KVARTHA on Google news Follow Us!
ad

Arrested | 11 കാരിയെ ഒരുമാസത്തോളം കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 9 പേര്‍ അറസ്റ്റില്‍; 'വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 300 രൂപ കൊടുക്കുകയും ചെയ്തു'

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,news,Molestation,Arrested,Police,National,
മുംബൈ: (www.kvartha.com) 11 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഒമ്പതു പേര്‍ അറസ്റ്റില്‍. നാഗ്പുരിലാണ് ക്രൂരമായ സംഭവം നടന്നത്. ദരിദ്ര കുടുംബത്തില്‍ അംഗമായ എട്ടാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്.

വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 300 രൂപ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഒരു കൊലപാതക കേസില്‍ നാഗ്പുര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ട ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സ്വര്‍ണമോതിരവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ശുഭം ധാമു എന്നയാളെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ റോഷന്‍ കര്‍ഗവാറിനെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന വിവരം ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ പൊലീസ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. തുടര്‍ന്നാണ് ഒരുമാസം നീണ്ട പീഡനപരമ്പരയെപ്പറ്റി കുട്ടി തുറന്ന് പറഞ്ഞത്. പാവപ്പെട്ട തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായ കുട്ടി.

പ്രതിയായ റോഷനെ ഈ കുട്ടിയ്ക്ക് നേരത്തേ അറിയാം. രക്ഷിതാക്കളില്ലാത്ത സമയത്താണ് റോഷനും സുഹൃത്തും ചേര്‍ന്ന് വീട്ടില്‍ക്കയറി കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡനം തുടര്‍ന്നു. ജൂണ്‍ 19 മുതല്‍ ജൂലൈ 15 വരെ പീഡനം തുടര്‍ന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെയെല്ലാം പിടികൂടി. പോക്സോ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

11-year-old girl repeatedly Molested for a month in Nagpur; 9 arrested, Mumbai, News, Molestation, Arrested, Police, National


Keywords: 11-year-old girl repeatedly Molested for a month in Nagpur; 9 arrested, Mumbai, News, Molestation, Arrested, Police, National.

Post a Comment