Follow KVARTHA on Google news Follow Us!
ad

Youth Congress workers | കണ്ണൂരില്‍ കെ റെയില്‍ കുറ്റിപറിച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃക്ഷതൈ നട്ടു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kannur,News,Youth Congress,Environment,Inauguration,Kerala,
കണ്ണൂര്‍: (www.kvartha.com) ലോക പരിസ്ഥിതി ദിനത്തില്‍ യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമറ്റിയുടെ ആഭിമുഖ്യത്തില്‍ കെ റെയില്‍ അലൈന്‍മെന്റിലൂടെ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന ഭരണകൂട നടപടിക്കെതിരെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് വയല്‍ റോഡ് പരിസരത്ത് കെ റെയിലിന്റെ മഞ്ഞക്കുറ്റി പറിച്ച് അതേ കുഴിയില്‍ വൃക്ഷതൈകള്‍ നട്ട് പ്രതിഷേധിച്ചു.

Youth Congress workers planted a tree in Kannur by uprooting the K rail, Kannur, News, Youth Congress, Environment, Inauguration, Kerala

ബ്ലോക്, മണ്ഡലം, യൂനിറ്റ് കമറ്റിയുടെ ആഭിമുഖ്യത്തില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ച വിവിധ പ്രദേശങ്ങളില്‍ കെ റെയില്‍ പാതക്ക് സമാന്തരമായി അവിടെ വൃക്ഷതൈകള്‍ നട്ടു പ്രതിഷേധിക്കുകയും ചെയ്തു. മറ്റ് സ്ഥലങ്ങളില്‍ ഈ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വൃക്ഷതൈകള്‍ നട്ടു.

യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാകുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന എക്സിക്യൂടിവ് അംഗം റോബര്‍ട് വെള്ളാംവെള്ളി, എംപി രാജേഷ്, ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, സി വി സുമിത്, വരുണ്‍ എം കെ, ജിതേഷ് മണല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ധര്‍മടം ദേശീയപാതയോരത്ത് ഡി സി സി ജെനറല്‍ സെക്രടറി സി രഘുനാഥ് ഉദ്ഘാടനം ചെയ്തു.

Keywords: Youth Congress workers planted a tree in Kannur by uprooting the K rail, Kannur, News, Youth Congress, Environment, Inauguration, Kerala.

Post a Comment