Follow KVARTHA on Google news Follow Us!
ad

Woman loses baby | 'പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ഉപേക്ഷിച്ച് ഡോക്ടർ വിവാഹ പാർടിക്ക് പോയി'; കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ചു

Woman loses baby as doctors leave for function in Hyderabad#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kvartha.com) പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയെ ഉപേക്ഷിച്ച് ഡോക്ടർ വിവാഹ ചടങ്ങിന് പോയതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി. ഹൈദരാബാദ് നഗരത്തിലെ ഛദർഘട്ടിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം. സുരയ്യ ഫാത്വിമ (24) യ്ക്കാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
  
Hyderabad, Telangana, News, Top-Headlines, Youth, Doctor, Pregnant Woman, Death, Hospital, Treatment, Woman loses baby as doctors leave for function in Hyderabad.

ഗോൽനാക പ്രദേശത്തെ കോൺട്രാക്ടറായ സയ്യിദ് ആരിഫിന്റെ ഭാര്യയാണ് സുരയ്യ. വെള്ളിയാഴ്ച ആരോഗ്യനില വഷളായപ്പോൾ ആരിഫ് യുവതിയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് അവിടെ നിന്ന് ഈ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നു. ഫാത്വിമയുടെ ബിപി ക്രമാതീതമായതിനെ തുടർന്ന് ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. ശനിയാഴ്ച വീണ്ടും അസ്വസ്ഥതയും നടുവേദനയും അനുഭവപ്പെട്ടപ്പോൾ അതേ ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടറുടെ നിർദേശപ്രകാരം അവിടെ പ്രസവത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു.

രാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചു. എന്നാൽ ഡോക്ടർമാരടക്കം ആരും ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നില്ലെന്നും ആശുപത്രി ഉടമയുടെ കൊച്ചുമകളുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിൽ എല്ലാ ഡോക്ടർമാരും ജീവനക്കാരും ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പാർടി നടത്തുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയെന്ന് ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. കൃത്യസമയത്ത് യുവതിയെ ശുശ്രൂഷിക്കാത്തതാണ് കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിക്കാൻ കാരണമെന്ന് ഫാത്വിമയുടെ കുടുംബം ആരോപിക്കുന്നു.

കുഞ്ഞ് മരിക്കുകയും യുവതിയുടെ ആരോഗ്യ നില വഷളാവുകയും ചെയ്തതോടെ പ്രകോപിതരായ വീട്ടുകാർ ആശുപത്രി ജീവനക്കാരെ മർദിച്ചതായും പറയുന്നു. പൊലീസെത്തി അവരുടെ സാന്നിധ്യത്തിൽ ഏറെ നേരം ചർചയ്‌ക്കൊടുവിലാണ് വീട്ടുകാർ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചത്. ശേഷം ഗർഭപിണ്ഡം നീക്കം ചെയ്തു. യുവതി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് കൃത്യസമയത്ത് രോഗിയെ പരിചരിക്കുകയും കൃത്യമായ ചികിത്സ നൽകുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Post a Comment