Follow KVARTHA on Google news Follow Us!
ad

Mid-air assault | 'ആകാശത്തും പീഡനം': വിമാനത്തില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഡോക്ടര്‍ക്കെതിരെ യുവതി പരാതി നല്‍കി; കേസെടുക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം

Woman files complaint against doctor for mid-air assault#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) ദുബൈയിലേക്ക് വിമാനം കയറുന്നതിനിടെ മോശമായി പെരുമാറിയെന്നാരോപിച്ച് തഞ്ചാവൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കെതിരെ 35 കാരി പരാതി നല്‍കി. ശനിയാഴ്ചയാണ് സംഭവം നടന്നത്, യുവതി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. ദുബൈയില്‍ ഡോക്ടറായി ജോലി ചെയ്യുന്നയാള്‍ തന്റെ പ്രവൃത്തിയില്‍ ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് ശനിയാഴ്ച യുവതി പരാതി നല്‍കിയില്ല, പക്ഷേ ചൊവ്വാഴ്ച പരാതി നല്‍കി. സംഭവം നടന്നത് വിമാനത്തില്‍ ആയതിനാല്‍ കേസില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് നിയമോപദേശം തേടുകയാണ് പൊലീസ്.
  
Chennai, Tamilnadu, India, News, Dubai, Complaint, Youth, Doctor, Air Plane, Molestation, Case, Police, Minister, Woman files complaint against doctor for mid-air assault.

യുഎസില്‍ ജോലി ചെയ്യുന്ന യുവതി ശനിയാഴ്ച ചെന്നൈയിലേക്കുള്ള വിമാനത്തില്‍ കയറിയെന്നും ദുബൈയില്‍ എത്തിയ ശേഷം ഡോക്ടര്‍ വിമാനത്തില്‍ കയറുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. യാത്രയ്ക്കിടെ യുവതിയുടെ പുറകിലിരുന്ന ഡോക്ടര്‍ യുവതിയെ പിടിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.


തുടര്‍ന്ന് യുവതി ക്യാബിന്‍ ക്രൂവിനെ അറിയിക്കുകയും ഡോക്ടറുടെ പാസ്പോര്‍ട് പിടിച്ചെടുക്കുകയും ചെയ്തു. വിമാനം ചെന്നൈയില്‍ ഇറക്കിയ ശേഷം പാസ്പോര്‍ട് എയര്‍പോര്‍ട് പൊലീസിന് കൈമാറിയെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'കുറ്റകൃത്യം വിമാനത്തില്‍ നടന്നതിനാല്‍ ഞങ്ങള്‍ നിയമോപദേശം തേടുകയാണ്. അധികാരപരിധി സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണിത്. കൂടുതല്‍ അന്വേഷണം തുടരുകയാണ്,' ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡോക്ടറെ ചോദ്യം ചെയ്തെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.


മുന്‍ മന്ത്രി പിജെ ജോസഫ് സമാനമായ ഒരു കേസില്‍ കുറ്റാരോപിതനായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

Keywords: Chennai, Tamilnadu, India, News, Dubai, Complaint, Youth, Doctor, Air Plane, Molestation, Case, Police, Minister, Woman files complaint against doctor for mid-air assault.

Post a Comment