Follow KVARTHA on Google news Follow Us!
ad

Only Breakfast in Hotels | ഹോടെലിൽ മുറി ബുക് ചെയ്യുമ്പോൾ എന്തുകൊണ്ടാണ് പ്രഭാതഭക്ഷണം മാത്രം സൗജന്യമായി നൽകുന്നത്, ഉച്ചഭക്ഷണമോ അത്താഴമോ നൽകാത്തതിന് പിന്നിൽ കാരണമെന്ത്?

Why Hotels Only Offer Complimentary Breakfast And Not Lunch Or Dinner#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) മുൻകാലങ്ങളിൽ, ആളുകൾ അത്യാവശ്യങ്ങൾക്ക് മാത്രമാണ് യാത്ര ചെയ്തിരുന്നതെങ്കിൽ കാലക്രമേണ, ആളുകൾക്കിടയിൽ യാത്രയോടുള്ള ആകർഷണം വർധിച്ചുകൊണ്ടിരുന്നു. ഇന്നത്തെ കാലത്ത് പലരും വിനോദത്തിനായി മാത്രം യാത്ര ചെയ്യാൻ തുടങ്ങിയിരിക്കുന്നു. യാത്രയിൽ, നിങ്ങൾ വ്യത്യസ്ത ഹോടെലുകളിൽ താമസിക്കാറുണ്ട്. ടൂറിസത്തിന്റെ കുതിപ്പ് കാരണം, ഹോടെലുകളുടെ ബിസിനസും വർധിച്ചു. മറ്റ് ഹോടെലുകളുമായി മത്സരിച്ച് ഉടമകൾ പല തരത്തിലുള്ള ഓഫറുകളും സൗകര്യങ്ങളും നൽകുന്നത് പലരെയും ആകർഷിക്കുന്നു.
  
New Delhi, India, News, Top-Headlines, Hotel, Food, Food/Diet, Why Hotels Only Offer Complimentary Breakfast And Not Lunch Or Dinner.

ഇതിൽ ഏറ്റവും സാധാരണമായത് സൗജന്യമായി പ്രഭാതഭക്ഷണം നൽകും എന്നതാണ്. സൗജന്യ പ്രഭാതഭക്ഷണം എന്ന ആശയം ഹോടെലുകളിൽ വളരെ സാധാരണമായിരിക്കുന്നു. എന്നാൽ ഹോടെലുകൾ പ്രഭാതഭക്ഷണം മാത്രം സൗജന്യമായി നൽകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ട് അത്താഴമോ ഉച്ചഭക്ഷണമോ നൽകുന്നില്ല?.

ഇൻഡ്യ ഭക്ഷണപ്രിയരുടെ രാജ്യമായതിനാൽ ഈ ആശയത്തിനു പിന്നിൽ ഹോടെലുടമകളുടെ വിപണന തന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. പല ഹോടെലുകളും സൗജന്യ പ്രഭാതഭക്ഷണം വാഗ്ദാനം ചെയ്യുന്നതിനാൽ ഉപഭോക്താക്കൾ അവിടെ ബുക് ചെയ്യുന്നു. അടുത്ത തവണ ഉപഭോക്താവ് വരുമ്പോൾ അവർ ഇവിടെ താമസിക്കണമെന്ന ഉദ്ദേശ്യത്താൽ ജീവനക്കാർ തൃപ്തികരമായ പ്രഭാതഭക്ഷണം നൽകാനും ശ്രമിക്കുന്നു.

അതിരാവിലെ തുറന്നിരിക്കുന്നതും പ്രഭാതഭക്ഷണം നൽകുന്നതുമായ ഭക്ഷണ ശാലകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ് എന്നതാണ് മറ്റൊരു കാരണം. ഒരു പുതിയ നഗരത്തിൽ പ്രഭാതഭക്ഷണ ഓപ്ഷൻ തിരയുന്നതിനുപകരം, പ്രഭാതഭക്ഷണം സൗജന്യമായി ലഭിക്കുന്ന ഹോടെലായിരിക്കും ആളുകൾ ഇഷ്ടപ്പെടുന്നത്.

എന്തെങ്കിലും ആവശ്യത്തിനോ വിനോദത്തിനോ വേണ്ടിയാണ് യാത്രയെന്നതിനാൽ മിക്കവാറും പേർ രാവിലെ പുറത്തുപോയി വൈകുന്നേരമോ രാത്രിയിലോ മാത്രമേ തിരിച്ചെത്താറുള്ളൂ. അതിനാൽ മറ്റുനേരങ്ങളിലെ ഭക്ഷണങ്ങൾ നൽകേണ്ടി വരുന്നില്ല, മാത്രവുമല്ല ഇതിന് പ്രഭാത ഭക്ഷണത്തേക്കാൾ ചിലവും കൂടുതലാണ് എന്നതും ഹോടെൽ ഉടമകൾ കണക്കിലെടുക്കുന്നു. ഹോടെലിന്റെ വീക്ഷണകോണിൽ, തങ്ങളുടെ ലാഭം വർധിപ്പിക്കുന്നതിനുള്ള നിരവധി മാർഗങ്ങളിൽ ഒന്ന് മാത്രമാണ് പ്രഭാതഭക്ഷണം നൽകുന്നത്.

Post a Comment