Follow KVARTHA on Google news Follow Us!
ad

WhatsApp new feature | അയച്ച സന്ദേശങ്ങൾ ഇനി എഡിറ്റ് ചെയ്യാം; വാട്സ്ആപ് ഉപയോക്താക്കൾ കാത്തിരുന്ന ഫീചർ വരുന്നു

WhatsApp may soon let you edit messages even after sending them #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂയോർക്: (www.kvartha.com) ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലൊന്നാണ് വാട്സ്ആപ്. ഇത് കാലാകാലങ്ങളിൽ പുതിയ അപ്‌ഡേറ്റുകളും ഫീചറുകളും കൊണ്ടുവരുന്നു. ഇപ്പോഴിതാ ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന അത്തരമൊരു ഫീചർ വാട്സ്ആപ് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. കംപനി ഉടൻ തന്നെ എഡിറ്റ് ബടൺ കൊണ്ടുവരുമെന്നാണ് വിവരം.
    
WhatsApp may soon let you edit messages even after sending them, international,New York, News, Whatsapp, Social Media, Featured, Report.

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എഡിറ്റ് ഫീചറിന്റെ സ്ക്രീൻഷോട് Wabetainfo പങ്കിട്ടു. ആൻഡ്രോയിഡിനുള്ള വാട്സ്ആപ് ബീറ്റയിൽ ഈ ഫീചർ പരീക്ഷിച്ചു വരികയാണെന്നും ഐഒഎസിനും ഡെസ്‌ക്‌ടോപിനുമുള്ള ബീറ്റയിൽ ഇതേ ഫീചർ കൊണ്ടുവരാൻ പ്രവർത്തനങ്ങൾ നടന്നുവരികയാന്നെനും കൂടുതൽ വിശദാംശങ്ങൾ പിന്നീട് ലഭ്യമാകുമെന്നും റിപോർട് പറയുന്നു.

അക്ഷരത്തെറ്റ് തിരുത്താം

വാട്സ്ആപിൽ ഇതുവരെ എഡിറ്റ് ബടൺ ഇല്ല. ഒരിക്കൽ അയച്ച വാചകം ഡിലീറ്റ് ചെയ്യാൻ മാത്രമേ കഴിയൂ, പക്ഷേ എഡിറ്റ് ചെയ്യാൻ കഴിയില്ല. എന്നാൽ വരാനിരിക്കുന്ന ഫീചറിന് ടെക്സ്റ്റ് അയച്ചതിന് ശേഷം എഡിറ്റിംഗ് സാധ്യമാക്കാനാകും. അഞ്ച് വർഷം മുമ്പ് വാട്സ്ആപ് ഈ ഫീചർ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും ട്വിറ്ററിൽ റിപോർട് ചെയ്തതിന് തൊട്ടുപിന്നാലെ ഇത് ഉപേക്ഷിച്ചു. ഒടുവിൽ, അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനംമാറ്റം വന്നിരിക്കുന്നത്.

എഡിറ്റ് ബടനിലൂടെ നിങ്ങളുടെ സന്ദേശം അയച്ചതിന് ശേഷവും നിങ്ങൾക്ക് അക്ഷരത്തെറ്റുകളോ പിശകുകളോ തിരുത്താൻ കഴിയും. എന്നിരുന്നാലും, ഈ ഫീചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ, എപ്പോൾ മുതൽ ലഭ്യമായി തുടങ്ങുമെന്ന് വ്യക്തമല്ല.

Keywords: WhatsApp may soon let you edit messages even after sending them, international,New York, News, Whatsapp, Social Media, Featured, Report.
< !- START disable copy paste -->

Post a Comment