Follow KVARTHA on Google news Follow Us!
ad

Condition For Voting | 'ഹെലികോപ്റ്റർ ഒരുക്കിയാൽ മാത്രമേ വോട് ചെയ്യാൻ പോകൂ'; തെരഞ്ഞെടുപ്പിനിടെ വിചിത്ര ആവശ്യവുമായി ഗ്രാമീണർ; സംഭവം ഇങ്ങനെ

Villagers Condition For Voting#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭോപാൽ: (www.kvartha.com) പഞ്ചായത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ മധ്യപ്രദേശിൽ പുരോഗമിക്കുകയാണ്. എല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നു. ജൂൺ 25, ജൂലൈ ഒന്ന്, എട്ട് തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് വോടെടുപ്പ്. ഈ മഴക്കാലത്ത് വോടർമാർക്ക് വാഗ്ദാനങ്ങളുടെ പെരുമഴയാണ് സ്ഥാനാർഥികൾ നൽകുന്നത്. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് വോടർമാരും ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിനെ കുറിച്ചും ചിലർ സംസാരിക്കുന്നു.
  
Bhoppal, News, Top-Headlines, Vote, Voters, Helicopter, Election, Villagers Condition For Voting.

അതിനിടെ രേവ ജില്ലയിൽ നിന്ന് വിചിത്രമായ വാർത്തയാണ് പുറത്തുവരുന്നത്. 14 ഗ്രാമപഞ്ചായതുകളിലെ ഗ്രാമീണർ റോഡിന്റെ പ്രശ്നത്താൽ ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ പ്രതിഷേധമുയർന്നെങ്കിലും സർകാരിന്റെ ഭാഗത്തുനിന്ന് ഒരുനടപടിയും ഉണ്ടായില്ല. ഗ്രാമത്തിലെ റോഡ് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ തങ്ങൾ വോട് ചെയ്യില്ലെന്ന് അവർ ഇപ്പോൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം, വോട് ചെയ്യേണ്ടിവന്നാൽ, അവർക്ക് റോഡുമാർഗം പോളിംഗ് സ്റ്റേഷനിലെത്താൻ കഴിയാത്തതിനാൽ തങ്ങൾക്ക് ഒരു ഹെലികോപ്റ്റർ ഏർപെടുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

രേവ ജില്ലയിലെ ഗംഗേവ് ജൻപദ് പഞ്ചായത് പ്രദേശത്തിന് കീഴിലുള്ള സേധ ഗ്രാമപഞ്ചായതിൽ 'റോഡില്ല, വോടില്ല' എന്ന പുതിയ മുദ്രാവാക്യമാണ് ജനങ്ങൾ ഉയർത്തുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും റോഡിന്റെ പ്രശ്നം ഇപ്പോഴും അവശേഷിക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇതോടെ ഈ ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പിൽ വോട് ചെയ്യേണ്ടെന്ന് ഗ്രാമീണർ തീരുമാനിച്ചു. എല്ലാം അറിഞ്ഞിട്ടും മഴക്കാലത്തും ഇവിടെ പഞ്ചായത് തെരഞ്ഞെടുപ്പിനായി ഒരു പോളിംഗ് ബൂത് ഭരണാധികാരികൾ ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു. മഴ പെയ്താൽ ഗ്രാമങ്ങളിലേക്കുള്ള ബന്ധം എല്ലായിടത്തുനിന്നും പൂർണമായും വിച്ഛേദിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർക്കും നന്നായി അറിയാം.

അതോടെ ഇവിടെ തെരഞ്ഞെടുപ്പിന് ആളുകൾക്ക് പോളിങ് ബൂതിലെത്തുക ബുദ്ധിമുട്ടാകും. ഇക്കാര്യം പലതവണ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ മുതൽ നേതാക്കൾ വരെയുള്ളവരോട് പറഞ്ഞെങ്കിലും ആരും പരിഹാരമുണ്ടാക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതിനാൽ, വോട് ചെയ്യാനായി ഭരണകൂടത്തിനും സർകാരിനും പ്രത്യേക സംവിധാനം ഒരുക്കേണ്ടിവരും. റോഡുമാർഗം പോളിങ് ബൂതിലെത്താൻ ബുദ്ധിമുട്ടായതിനാൽ ഹെലികോപ്ടർ തന്നെ ക്രമീകരിക്കേണ്ടിവരുമെന്ന് ഗ്രാമീണർ വ്യക്തമാക്കുന്നു.

Post a Comment