Follow KVARTHA on Google news Follow Us!
ad

2 died in Accident | നിയന്ത്രണം വിട്ട പികപ് വാൻ ഇടിച്ച് 2 പേർ മരിച്ചു; 5 പേർക്ക് പരിക്ക്

Two died in pick-up van crash#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പഴയങ്ങാടി: (www.kvartha.com) കണ്ണപുരത്ത് നിയന്ത്രണം വിട്ട പികപ് വാൻ ഇടിച്ച് രണ്ടുപേർ ദാരുണമായി മരിച്ചു. കണ്ണപുരം യോഗശാല സ്വദേശി എം നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുസ്സമദ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാൾ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
  
Kannur, News, Top-Headlines, Accident, Accidental Death, Death, Injured, Hospital, Treatment, Police, Two died in pick-up van crash.

 
റോഡ് അരികിൽ നിൽക്കുന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട പികപ് വാൻ സ്കൂടർ യാത്രക്കാരനെയും റോഡരികിൽ നിൽക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. കണ്ണപുരത്ത് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.
  
Kannur, News, Top-Headlines, Accident, Accidental Death, Death, Injured, Hospital, Treatment, Police, Two died in pick-up van crash.



പികപ് വാൻ സ്കൂടറിൽ ഇടിച്ച ശേഷം റോഡരികിൽ നിന്നവർക്ക് നേരെ പാഞ്ഞുകയറിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കണ്ണപുരം പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മൃതദേഹം കണ്ണൂർ മെഡികൽ കോളജ് മോർചറിയിലേക്ക് മാറ്റി. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Keywords: Kannur, News, Top-Headlines, Accident, Accidental Death, Death, Injured, Hospital, Treatment, Police, Two died in pick-up van crash.

Post a Comment