Follow KVARTHA on Google news Follow Us!
ad

Elephant Rescued | കുളത്തില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ ആന കുടുങ്ങിക്കിടന്നത് 72 മണിക്കൂര്‍; വന്യജീവി വിദഗ്ധരെത്തി രക്ഷപ്പെടുത്തി

Trunk Call: Stuck in Odisha Pond for 72 hours, Ill Elephant Rescued#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭുവനേശ്വര്‍: (www.kvartha.com) ഒഡീഷ്യയിലെ സംബല്‍പൂര്‍ ജില്ലയിലെ കുളത്തില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ ആനയെ 72 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. സപലഹര ഗ്രാമത്തിന് സമീപമുള്ള കുളത്തിലാണ് ആന കുടുങ്ങിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഭാഗികമായി വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയ ആന ക്ഷീണിച്ചതിനാല്‍ ചെളിയിലൂടെ നടന്ന് കരയ്ക്ക് കയറാന്‍ കഴിഞ്ഞില്ല. ചെളി നിറഞ്ഞ കുളത്തില്‍ നിന്ന് കയറും മുളയും ഉപയോഗിച്ച് ആനയെ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും ആന ക്ഷീണിച്ചു.

  
Odisha, News, India, Top-Headlines, Elephant, Help, Animals, Forest, Trunk Call: Stuck in Odisha Pond for 72 hours, Ill Elephant Rescued.



'ആനയുടെ ശരീരത്തില്‍ മുറിവുണ്ട്. മൂന്ന് ദിവസമായി ആന കുടുങ്ങിക്കിടക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഒഡീഷ യൂനിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ചര്‍ ആൻഡ് ടെക്‌നോളജി യൂനിവേഴ്‌സിറ്റി (OUAT) വിദഗ്ധരുമായി ചര്‍ച നടത്തി. ആനയുടെ നീക്കം നിരീക്ഷിച്ച ശേഷം ഞങ്ങള്‍ പ്രിന്‍സിപല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) ഓഫീസില്‍ വിവരമറിയിച്ചു. ചികിത്സയ്ക്കായി ഒയുഎടി, നന്ദന്‍കന എന്നിവിടങ്ങളില്‍ നിന്നുള്ള വന്യജീവി വിദഗ്ധര്‍ സ്ഥലത്തെത്തി,' സംബല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബിശ്വനാഥ് നിരംബരം പറഞ്ഞു.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനയ്ക്ക് സുഖമില്ലായിരുന്നെന്ന് ഒയുഎടി ടീം ലീഡര്‍ പ്രൊഫ ഇന്ദ്രമണി നാഥ് പറഞ്ഞു. ആനയുടെ ആരോഗ്യസ്ഥിതി കണ്ടതിനെ തുടര്‍ന്ന് തണ്ണിമത്തന്‍, വാഴപ്പഴം എന്നിവയില്‍ ആന്റിബയോടികുകള്‍ നല്‍കാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചു. ആനയ്ക്ക് എല്ലാ മരുന്നുകളും വെള്ളവും ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉടന്‍ സുഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു', അദ്ദേഹം വ്യക്തമാക്കി.


പ്രാദേശിക ഭരണകൂടം കുളത്തില്‍ ഇറങ്ങാന്‍ വിസമ്മതിച്ചെങ്കിലും ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സഹകരിക്കുമെന്നും അറിയിച്ചിരുന്നു. 'ഈ കുളം ഗ്രാമത്തിന്റെ ഏക ജലസ്രോതസാണ്,' ഗ്രാമവാസിയായ ക്ഷീരോദ് പൂജാരി പറഞ്ഞു.

Keywords: Odisha, News, India, Top-Headlines, Elephant, Help, Animals, Forest, Trunk Call: Stuck in Odisha Pond for 72 hours, Ill Elephant Rescued.

Post a Comment