Follow KVARTHA on Google news Follow Us!
ad

Big changes from July 1 | ശ്രദ്ധിക്കുക: സാമ്പത്തികവുമായ ബന്ധപ്പെട്ട രാജ്യത്തെ പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ ജൂലൈ 1 മുതല്‍ പരിഷ്‌കരിക്കും; ഇത് നിങ്ങളുടെ പോകറ്റിനെ നേരിട്ട് സ്വാധീനിക്കും; വിശദാംശങ്ങളറിയാം

These 5 big rules will change from July 1 which will have direct impact on your pocket#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ പരിഷ്‌കരിക്കും. ഇത് ഓരോരുത്തരുടെയും കുടുംബ ബജറ്റിനെ നേരിട്ട് സ്വാധീനിക്കും. അവ ഏതൊക്കെയെന്ന് അറിയാം.
  
New Delhi, India, News, Top-Headlines, Cash, Tax&Savings, Aadhar Card, Pan card, Fuel-Price, Price, Taxi Fares, These 5 big rules will change from July 1 which will have direct impact on your pocket.


ഡീമാറ്റ് അകൗണ്ടിനായി കെവൈസി (KYC) ചെയ്യൂ

നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വ്യാപാര അകൗണ്ട് കെവൈസി (KYC) ജൂണ്‍ 30-നകം പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ നിങ്ങളുടെ അകൗണ്ട് താല്‍ക്കാലികമായി ഇല്ലാതായേക്കും. അങ്ങനെയെങ്കില്‍, നിങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല.


ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുക

നിങ്ങള്‍ ഇതുവരെ ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, എത്രയും പെട്ടെന്ന് ചെയ്യുക. 500 രൂപ പിഴയോട് കൂടിയ അവസാന തീയതി ജൂണ്‍ 30 ആണ്. അതിനു ശേഷം ഇരട്ടി തുക പിഴ നല്‍കേണ്ടി വരും.


ഗ്യാസ് സിലിൻഡര്‍ വിലയില്‍ മാറ്റം വന്നേക്കും

എല്ലാ മാസവും ഒന്നാം തീയതിയാണ് ഗ്യാസ് സിലിൻഡറിന്റെ വില പരിഷ്‌കരിക്കുന്നത്. സിലിൻഡറുകളുടെ വില തുടര്‍ചയായി വര്‍ധിക്കുന്ന രീതി നോക്കുമ്പോള്‍ ജൂലൈ ഒന്നിന് പാചകവാതക വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.


ക്രിപ്റ്റോയില്‍ നിക്ഷേപിക്കുന്നവര്‍ 1% നികുതി അടയ്ക്കേണ്ടി വരും

ജൂലൈ ഒന്ന് മുതല്‍ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നവര്‍ 1% നികുതി അടയ്ക്കേണ്ടി വരും. 30 ശതമാനം നികുതിക്ക് പിന്നാലെയാണ് ഈ വലിയ തിരിച്ചടി ഉണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍ ക്രിപ്റ്റോയില്‍ പണം നിക്ഷേപിക്കുന്നവരും ഒരു ശതമാനം ടിഡിഎസ് നല്‍കേണ്ടിവരും. കൂടാതെ, നിങ്ങള്‍ക്ക് നഷ്ടമുണ്ടായാലും ടിഡിഎസ് നല്‍കേണ്ടിവരും.


വസ്തു നികുതി അടയ്ക്കുന്നതിന് ഇളവ് ലഭിക്കും

ഡെല്‍ഹിയില്‍ ജൂണ്‍ 30നകം വസ്തു നികുതി അടയ്ക്കുന്നതിന് 15 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ ജൂണ്‍ 30ന് ശേഷം ഈ ഇളവ് ലഭ്യമാകില്ല എന്ന് ഓര്‍ക്കുക. അതിനാല്‍ നിങ്ങള്‍ ഇതുവരെ നികുതി അടച്ചിട്ടില്ലെങ്കില്‍, ഉടന്‍ തന്നെ ചെയ്യുക.

Post a Comment