Follow KVARTHA on Google news Follow Us!
ad

Teesta in crime branch custody | ഗുജറാത് കലാപവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി: തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ടീസ്റ്റ സെതല്‍വാദിനെ അഹ്‍മദാബാദ് ക്രൈംബ്രാഞ്ചിന് കൈമാറി

Gujarat Anti-Terrorist Squad hands over Teesta Setalvad to Ahmedabad crime branch#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഹ്‍മദാബാദ്: (www.kvartha.com) ഗുജറാത് കലാപത്തിന്റെ അന്വേഷണ സംഘത്തിന് മുമ്പാകെ വ്യാജരേഖ ചമച്ചു, ക്രിമിനല്‍ ഗൂഢാലോചന നടത്തി, വ്യക്തികളെ അപമാനിക്കുന്നതിനുള്ള ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഗുജറാത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഞായറാഴ്ച പുലര്‍ചെ അഹ്‍മദാബാദ് ക്രൈംബ്രാഞ്ചിന് കൈമാറി. അവര്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
  
Ahmedabad, Gujarat, India, News, Crime Branch, Terrorism, Case, FIR, IPS Officer, Gujarat Anti-Terrorist Squad hands over Teesta Setalvad to Ahmedabad crime branch.

ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഡി ബി ബരാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഹ്‍മദാബാദ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ശനിയാഴ്ച ഉച്ചയോടെ സെതല്‍വാദിനെ മുംബൈയിലെ ജുഹു ഏരിയയിലെ വീട്ടില്‍ തടഞ്ഞുവെക്കുകയും ശേഷം സാന്താക്രൂസ് പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. അവിടെ നിന്ന് ഗുജറാത് പൊലീസ് സംഘം റോഡ് മാര്‍ഗമാണ് അവരെ അഹ്‌മദാബാദിലെത്തിച്ചത്. 'ഞായറാഴ്ച രാവിലെ സെതല്‍വാദിനെ സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറി. ഉടന്‍ അറസ്റ്റുചെയ്യും,' ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

2002ലെ ഗോധ്ര കലാപക്കേസുകളില്‍ മുന്‍ ഗുജറാത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റുള്ളവര്‍ക്കും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നല്‍കിയ ക്ലീന്‍ ചിറ്റ് ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് സെതല്‍വാദിനെതിരായ നടപടി. എന്‍ജിഒ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സെക്രടറിയായ സെതല്‍വാദ് എസ്ഐടിക്ക് മുമ്പാകെ സമര്‍പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍, വസ്തുതകളും രേഖകളും കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന നടത്തി, വ്യാജ തെളിവുകള്‍ ചമച്ചും സാക്ഷികളെ സൃഷ്ടിച്ചും നിയമനടപടി ദുരുപയോഗം ചെയ്തുവെന്നും ചിലരെ പ്രതികളാക്കാന്‍ ശ്രമിച്ചെന്നും ആരോപിക്കുന്നു.

2002ലെ ഗുജറാത് കലാപക്കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനും ജസ്റ്റിസ് നാനാവതി-ഷാ അന്വേഷണ കമീഷനും മുമ്പാകെയാണ് രേഖകളും വസ്തുതകളും സെതല്‍വാദ് സമര്‍പിച്ചത്. മോദിക്കും മറ്റുള്ളവര്‍ക്കുമെതിരെ സുപ്രീം കോടതിയില്‍ സമര്‍പിച്ച ഹര്‍ജിയില്‍ സെതല്‍വാദും അവരുടെ എന്‍ജിഒയും സാകിയ ജാഫ്രിയുടെ സഹ ഹര്‍ജിക്കാരായിരുന്നു. വെള്ളിയാഴ്ച ഹര്‍ജി തള്ളുകയും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ജാഫ്രിയുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ഇഹ്സാന്‍ ജാഫ്രി കലാപത്തിനിടെ കൊല്ലപ്പെട്ടിരുന്നു..

അവരും രണ്ട് മുന്‍ ഐപിഎസ് ഓഫീസര്‍മാരായ ആര്‍ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, മറ്റുള്ളവരെ അപമാനിക്കാന്‍ ക്രിമിനല്‍ നടപടികള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ശനിയാഴ്ച രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് സെതല്‍വാദിനെ കസ്റ്റഡിയിലെടുത്തത്. മുന്‍ ഡിജിപി ശ്രീകുമാറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു, കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഭട് ജയിലിലാണ്. അഭിഭാഷകനെ കുടുക്കാനായി കള്ളക്കടത്ത് വെച്ചെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തടങ്കലിന് ശേഷം, സെതല്‍വാദ് അവരുടെ 'അറസ്റ്റ്' നിയമവിരുദ്ധമാണെന്നും ജീവന് ഭീഷണിയുണ്ടെന്നും അവകാശപ്പെട്ടു.

വ്യാജരേഖ ചമയ്ക്കുക, വധശിക്ഷാ കുറ്റം ചുമത്തുക എന്ന ഉദ്ദേശത്തോടെ തെറ്റായ തെളിവുകള്‍ നല്‍കുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുക, അപമാനിക്കാന്‍ ക്രിമിനല്‍ നടപടികള്‍ സ്ഥാപിക്കുക, തെറ്റായ രേഖകള്‍ ഉണ്ടാക്കുക അല്ലെങ്കില്‍ ഒരു വ്യക്തിയെ ശിക്ഷയില്‍ നിന്നോ സ്വത്ത് കണ്ടുകെട്ടുന്നതില്‍ നിന്നോ രക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെ എഴുതുക, കിമിനല്‍ ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Post a Comment