Follow KVARTHA on Google news Follow Us!
ad

Martial arts expert died | യൂട്യൂബ് ചാനലിനായി ആയോധന കല പ്രകടനങ്ങൾ കാഴ്ചവെച്ച് മിനുറ്റുകൾക്കകം പ്രമുഖ കളരി പയറ്റ് പരിശീലകൻ കുഴഞ്ഞുവീണ് മരിച്ചു

Tamil Nadu martial arts expert collapses, dies minutes after performance#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിൽ നിന്നുള്ള പ്രമുഖ കളരി പയറ്റ് പരിശീലകനായ ഗിരിധരൻ (29) ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ആയോധന കലയുമായി ബന്ധപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെച്ച് മിനുറ്റുകൾക്കകം കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച റെകോർഡിങ്ങിനിടെ നിലത്തുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
  
Chennai, India, Tamilnadu, News, Top-Headlines, YouTube, Death, Hospital, Police, Dead Body, Investigates, Tamil Nadu martial arts expert collapses, dies minutes after performance.

വിവരം പൊലീസിൽ അറിയിക്കുകയും ഗിരിധരന്റെ മൃതദേഹം പോസ്റ്റ്‌മോർടട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുകയും ചെയ്തു. വിശദമായ പോസ്റ്റ്‌മോർടം റിപോർടിനായി പൊലീസ് കാത്തിരിക്കുകയാണ്.

അതേസമയം ഗിരിധരൻ യൂട്യൂബ് അഭിമുഖത്തിനായി വിശ്രമമില്ലാതെ കഠിനമായി പരിശീലിച്ചതായി പറയുന്നു. എന്നാൽ, അസ്വസ്ഥതയുണ്ടെന്ന് പറയുകയും തന്റെ കലാപ്രകടനം നടത്തിയ ശേഷം ബാക്കിയുള്ള ഷൂടിംഗ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനാൽ അഭിമുഖം അഞ്ച് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂവെന്ന് ചാനലുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി ചെന്നൈയിലെ വൽസരവാക്കത്ത് കളരിയിൽ ക്ഷത്രിയ എന്ന പേരിൽ ഒരു ആയോധന കല സ്ഥാപനം നടത്തിവരികയാണ് ഗിരിധരൻ.

Post a Comment