Follow KVARTHA on Google news Follow Us!
ad

Man buys car | 10 രൂപ നാണയങ്ങൾ മാത്രം നൽകി 6 ലക്ഷം രൂപ വിലയുള്ള കാർ വാങ്ങി തമിഴ്‌നാട് സ്വദേശി; പിന്നിലെ കാരണം അത്ഭുതപ്പെടുത്തും!

Tamil Nadu man buys car worth Rs 6 lakh with Rs 10 coins. The reason will surprise you#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) ആറുലക്ഷം വിലയുള്ള കാർ വാങ്ങാൻ 10 രൂപ നാണയങ്ങളുടെ കൂമ്പാരവുമായി ഒരാൾ തമിഴ്‌നാട്ടിലെ ധർമപുരിയിലെ പ്രമുഖ കാർ ഷോറൂമിലെത്തിയത് കണ്ട് ജീവനക്കാർ ഞെട്ടി. അരൂർ സ്വദേശിയായ വെട്രിവേൽ എന്നയാളാണ് കൗതുകം സൃഷ്ടിച്ചത്. അതിനുപിന്നിലുള്ള കാരണം കൂടി കേട്ടപ്പോൾ ജീവനക്കാർ അതിശയം പൂണ്ടു.
  
Chennai, Tamilnadu, News, Top-Headlines, Car, Vehicles, Cash, Tamil Nadu man buys car worth Rs 6 lakh with Rs 10 coins. The reason will surprise you.

10 രൂപ നാണയങ്ങൾ വിലയില്ലാത്തതുപോലെ പലരും കാണുന്നത് കൊണ്ടാണ് 10 രൂപ നാണയങ്ങൾ മാത്രം ഉപയോഗിച്ച് ഒരു കാർ വാങ്ങി അവബോധം സൃഷ്ടിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'എന്റെ അമ്മ ഒരു കട നടത്തുന്നു. നാണയങ്ങൾ സ്വീകരിക്കാൻ ആരും തയ്യാറല്ല. ബാങ്കുകളിൽ പോലും എണ്ണിത്തിട്ടപ്പെടുത്താൻ ആളില്ല എന്നാണ് പറയുന്നത്. നാണയങ്ങൾ സ്വീകരിക്കരുതെന്ന് റിസർവ് ബാങ്ക് പറഞ്ഞിട്ടില്ലെന്നിരിക്കെ എന്തുകൊണ്ടാണ് ബാങ്കുകൾ അവ സ്വീകരിക്കാത്തത്? പരാതിപ്പെട്ടാലും നടപടിയൊന്നും എടുക്കുന്നില്ല', വെട്രിവേലിനെ ഉദ്ധരിച്ച് ഇൻഡ്യ ടുഡേ റിപോർട് ചെയ്തു.

10 രൂപയുടെ നാണയങ്ങൾ ഉപയോഗിച്ച് കളിക്കുന്ന നിരവധി കുട്ടികൾ തന്റെ അയൽപക്കത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവരോട് ചോദിക്കുമ്പോൾ, അതുകൊണ്ട് പ്രയോജനമില്ലാത്തതിനാൽ ഈ നാണയങ്ങൾ മാതാപിതാക്കൾ നൽകിയതാണെന്ന് കുട്ടികൾ പറയുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാരണങ്ങളാൽ അസ്വസ്ഥനായ വെട്രിവേൽ ഒരു മാസത്തോളമാണ് കാർ വാങ്ങുന്നതിനായി ആറ് ലക്ഷം രൂപയ്ക്കായി 10 രൂപ നാണയങ്ങൾ ശേഖരിച്ചത്. ഷോറും അധികൃതർ ആദ്യം വാങ്ങാൻ മടിച്ചെങ്കിലും വെട്രിവേലിന്റെ നിശ്ചയദാർഢ്യം പരിഗണിച്ച് അവർ സമ്മതിക്കുകയായിരുന്നു. പ്ലാസ്റ്റിക് ബാഗുകളിൽ കൊണ്ടുവന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി, ഒടുവിൽ വാഹനത്തിന്റെ താക്കോൽ ജീവനക്കാർ വെട്രിവേലിന് കൈമാറി. നേരത്തെ മാർചിലും ഒരാൾ 2.5 ലക്ഷം രൂപ വിലയുള്ള ബൈകിന് നാണയങ്ങൾ മാത്രം നൽകിയിരുന്നു. ഒരു രൂപ നാണയമാണ് അന്ന് നൽകിയത്.

Keywords: Chennai, Tamilnadu, News, Top-Headlines, Car, Vehicles, Cash, Tamil Nadu man buys car worth Rs 6 lakh with Rs 10 coins. The reason will surprise you.

Post a Comment